ശമ്പളം 21,700 രൂപ മുതൽ 69,100 രൂപ വരെ: ഐബിയിൽ 1675 ഒഴിവുകൾ

HIGHLIGHTS
  • നേരിട്ടുള്ള നിയമനം.
  • ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
intelligence-bureau
SHARE

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സബ്സിഡിയറികളിൽ 1525 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, 150 മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ ഒഴിവുകൾ. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറിയിൽ (എസ്ഐബി) 132 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം. 

ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു എസ്ഐബിയിലേക്കു മാത്രം അപേക്ഷിക്കുക. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജനുവരി 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

∙ യോഗ്യത: പത്താം ക്ലാസ് ജയം. പ്രാദേശികഭാഷാ പരിജ്‌ഞാനം, ‘Domicile’ സർട്ടിഫിക്കറ്റ്.

∙പ്രായവും ശമ്പളവും: സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്: 27 കവിയരുത്; 21,700-69,100 രൂപ. 

∙ മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ: 18-25; 18,000-56,900.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ വഴി. www.mha.gov.in; www.ncs.gov.in

Content Summary : Intelligence Bureau Recruitment 2023 for 1675 Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS