ശമ്പളം 35,650 രൂപ മുതൽ 90,205 രൂപ വരെ; എൽഐസിയിൽ അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ ആകാം, 9394 ഒഴിവുകൾ

HIGHLIGHTS
  • കേരളത്തിൽ 461 ഒഴിവ്.
  • ഓൺലൈൻ അപേക്ഷ ഫെബ്രുവരി 10 വരെ.
lic
Photo Credit : LIC
SHARE

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ 9394 ഒഴിവ്. സതേൺ സോണൽ ഓഫിസിനു കീഴിൽ 1516 ഒഴിവ്. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ഡിവിഷനുകളിലായി 461 ഒഴിവുണ്ട്. ഒരു ഡിവിഷനിലേക്ക് മാത്രം അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 10 വരെ.

∙ യോഗ്യത: ബിരുദം, അല്ലെങ്കിൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (മുംബൈ) ഫെലോഷിപ്.

∙ പ്രായം: 21–30 (പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്തഭടന്മാർക്കും എൽഐസി ജീവനക്കാർക്കും ഇളവുണ്ട്).

എൽഐസി എംപ്ലോയി കാറ്റഗറി, എൽഐസി ഏജന്റ്സ് കാറ്റഗറി, ഓപ്പൺ മാർക്കറ്റ് എന്നീ വിഭാഗങ്ങളിലായാണു തിരഞ്ഞെടുപ്പ്. എംപ്ലോയി കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ ക്ലാസ് 3 കേഡറിൽ 3 വർഷം ജോലിപരിചയം വേണം. ഏജന്റ്സ് കാറ്റഗറി അപേക്ഷകർക്ക് നഗര മേഖലയിൽ അഞ്ചും ഗ്രാമീണ മേഖലയിൽ നാലും വർഷത്തെ പരിചയം വേണം. 

 (മറ്റു നിബന്ധനകൾക്കു വിജ്ഞാപനം കാണുക). ലൈഫ് ഇൻഷുറൻസ് ഇൻഡസ്ട്രി അല്ലെങ്കിൽ ഫിനാ‍ൻഷ്യൽ ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങിൽ 2 വർഷം ജോലിപരിചയമുള്ള ഓപ്പൺ മാർക്കറ്റ് അപേക്ഷകർക്കു മുൻഗണന. യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

∙ ശമ്പളം: അപ്രന്റിസ് കാലയളവിൽ മാസം 51,500 രൂപ സ്റ്റൈപൻഡ്. പ്രബേഷൻ സമയത്തെ ശമ്പള നിരക്ക് 35,650–90,205 രൂപ.

∙ ഫീസ്: 750 രൂപ (പട്ടികവിഭാഗത്തിനു 100 രൂപ). വിജ്ഞാപനം www.licindia.in വെബ്സൈറ്റിൽ.

Content Summary : LIC ADO Recruitment 2023 – Apply Online For Latest 9394 Apprentice Development Officers Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS