പ്രായം 21 നും 27നും ഇടയിലാണോ, എൽഎൽബി ബിരുദമുണ്ടോ?; കരസേനയിൽ ഓഫിസറാകാം

HIGHLIGHTS
  • ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
law-graduates-recruitment-in-indian-army
Representative Image. Photo Credit : raybon009/istock
SHARE

നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. ജെഎജി എൻട്രി സ്‌കീം 31–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻട്രി)–ഒക്ടോബർ 2023 കോഴ്‌സിലാണ് അവസരം.

Read Also : CISF ൽ 496 കോൺസ്‌റ്റബിൾ ഒഴിവുകൾ

അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ഒഴിവ്: 9 (പുരുഷൻ–6, സ്‌ത്രീ–3)

∙പ്രായം: 2023 ജൂലൈ ഒന്നിന് 21–27.

∙യോഗ്യത: 55% മാർക്കോടെ എൽഎൽബി ബിരുദം (3 വർഷം/5 വർഷം). ക്ലാറ്റ് പിജി സ്കോർ നിർബന്ധം. അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം. 

∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌‌എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം നൽകും. 

 www.joinindianarmy.nic.in 

Content Summary : Law Graduates Recruitment in Indian Army – Short Service Commission

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS