പ്രതീക്ഷിക്കുന്നത് 3000 ഒഴിവുകൾ; വ്യോമസേനയിൽ അഗ്നിവീർ ആകാം

HIGHLIGHTS
  • ഈമാസം 17 മുതൽ 31 വരെ അപേക്ഷിക്കാം.
  • 3000 ഒഴിവു പ്രതീക്ഷിക്കുന്നു.
1326561919
Representative Image. Photo Credit: Indian Airforce Facebook Page
SHARE

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈമാസം 17 മുതൽ 31 വരെ അപേക്ഷിക്കാം. 3000 ഒഴിവു പ്രതീക്ഷിക്കുന്നു.

Read Also : കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് ആകാം

വിദ്യാഭ്യാസ യോഗ്യത:

∙ സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമയ്ക്ക് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% നേടിയിരിക്കണം.

∙സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം അല്ലെങ്കിൽ 50% മാർക്കോടെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം. സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

ശാരീരിക യോഗ്യത:

∙ ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152.5 സെ.മീ. സ്ത്രീകൾക്ക്: 152 സെ.മീ. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തിയുടെയും ശാരീരിക്ഷമതാ പരീക്ഷയുടെയും വിവരങ്ങൾ വെബ്സൈറ്റിൽ.

∙ പ്രായം: 2002 ഡിസംബർ 26നും 2006 ജൂൺ 26നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

∙ ഫീസ്: 250 രൂപ

∙ തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. മേയ് 20 മുതലാണ് ഓൺ‌ലൈൻ‌ ടെസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in

Content Summary : Indian Airforce Agniveer Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS