പ്രായം 20നും 28നും ഇടയിലാണോ?; സെൻട്രൽ ബാങ്കിൽ അപ്രന്റിസ് ആകാം; 5000 ഒഴിവുകൾ

HIGHLIGHTS
  • അവസരം ബിരുദധാരികൾക്ക്.
  • അപേക്ഷ ഏപ്രിൽ 3 വരെ.
Bank_jobs
Representative Image. Photo Credit : ground-pictures/Shutterstock
SHARE

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 5000 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ തിരുവനന്തപുരം (71), കൊച്ചി (65) റീജനുകളിലായി 136 ഒഴിവുണ്ട്. യോഗ്യത: ബിരുദം. അപേക്ഷ ഏപ്രിൽ 3 വരെ. ഒരു വർഷമാണു പരിശീലനം. അപേക്ഷകർക്ക് സ്വന്തം ജില്ലയ്ക്കു പുറമേ 2 ജില്ലകൾകൂടി തിരഞ്ഞെടുക്കാം.

Read Also : ബെംഗളൂരു ലോ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ ചെയ്യാൻ അവസരം

∙സ്റ്റൈപൻഡ്: മെട്രോ ശാഖകളിൽ മാസം 15,000 രൂപ, അർബൻ ശാഖകളിൽ 12,000, റൂറൽ / സെമി അർബൻ ശാഖകളിൽ 10,000 രൂപ.

∙പ്രായം: 20–28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ സ്ത്രീകൾക്കും 7 വർഷം ഇളവ്.

യോഗ്യതയും പ്രായവും 2023 മാർച്ച് 31 അടിസ്ഥാനമാക്കി കണക്കാക്കും. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം / ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ ഏപ്രിലിൽ, തുടർന്ന് ഇന്റർവ്യൂ. അപേക്ഷകർ 8 / 10 / 12 ക്ലാസ് വരെയോ ബിരുദതലത്തിലോ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

∙അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗക്കാർക്കും വനിതകൾക്കും 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം.

∙അപേക്ഷ: അപ്രന്റിസ്ഷിപ് പോർട്ടലായ www.apprenticeshipindia.gov.in വഴി ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.centralbankofindia.co.in

Content Summary : Central Bank Recruitment 2023: Apply online for 5000 Apprentice posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA