കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 146 ഒഴിവ്. 27 വരെ ഓൺലൈനായി അപേക്ഷിക്കാം. www.upsconline.nic.in
Read Also : ശമ്പളം 44,500 രൂപ മുതൽ 89,150 രൂപവരെ; ഐആർഡിഎഐയിൽ അസിസ്റ്റന്റ് മാനേജർ ആകാം
ഇഎസ്ഐ കോർപറേഷനിൽ ജൂനിയർ എൻജിനീയർ–സിവിൽ (58 ഒഴിവ്), സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടർ (48), ജൂനിയർ എൻജിനീയർ–ഇലക്ട്രിക്കൽ (20), സിവിൽ ഏവിയേഷൻ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ–റഗുലേഷൻസ് & ഇൻഫർമേഷൻ (16), ആയുഷ് മന്ത്രാലയത്തിൽ റിസർച് ഓഫിസർ– നാച്യുറോപ്പതി (1), റിസർച് ഓഫിസർ–യോഗ (1), കോർപറേറ്റ് ഓഫിസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ–ഫൊറൻസിക് ഓഡിറ്റ് (1), അർബൻ പ്ലാനിങ് വകുപ്പിൽ അസിസ്റ്റന്റ് ആർക്കിടെക്റ്റ് (1) എന്നിങ്ങനെയാണ് അവസരം.
യോഗ്യത ഉൾപ്പെടെ വിവരങ്ങൾക്ക്: www.upsc.gov.in
Content Summary : UPSC Recruitment 2023 – Apply for 146 Junior Engineer, Prosecutor Posts