ADVERTISEMENT

കേന്ദ്ര സായുധ പൊലീസ് സേനകളിൽ 322 അസിസ്‌റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ) ഒഴിവിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈമാസം 10. www.upsconline.nic.in ഓഗസ്റ്റ് 6 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാന്റ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.

Read Also : ബിടെക് വിദ്യാർഥികൾക്ക് ആർമി ഓഫിസറാകാം

ഒഴിവ്: ബിഎസ്‌എഫ്-86, സിആർപിഎഫ്–55, സിഐഎസ്എഫ്–91, ഐടിബിപി–60, എസ്‌എസ്‌ബി-30

∙ പ്രായം: 2023 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.

∙ യോഗ്യത: ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യതയും കാഴ്‌ചയും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ / വൈദ്യ പരിശോധന, ഇന്റർവ്യൂ എന്നിവയുണ്ട്. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.

 

ഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in

 

Content Summary : UPSC Recruitment 2023 - Apply Online for 322 Central Armed Police Forces (Assistant Commandants) Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com