പ്രായം 21നും 32നും ഇടയിലാണോ?; കേന്ദ്ര സർവീസുകളിൽ ജിയോ സയന്റിസ്റ്റ് ആകാം, 56 ഒഴിവുകൾ

Mail This Article
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 56 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ-2024 മുഖേനയാണു തിരഞ്ഞെടുപ്പ്. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. www.upsconline.nic.in
Read Also : ശമ്പളം യഥാക്രമം 24,400 രൂപ മുതൽ 25,900 രൂപ വരെ:കൊച്ചിൻ ഷിപ്‌യാഡിൽ 362 ഒഴിവ്
∙ പ്രായം: 21–32. അർഹർക്ക് ഇളവ്.
യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. അവസാന വർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം.
∙ ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.
∙ പരീക്ഷയും കേന്ദ്രവും: ഫെബ്രുവരി 18നു തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷ. ജൂണിലെ മെയിൻ പരീക്ഷയ്ക്ക് ചെന്നൈയാണു തൊട്ടടുത്ത കേന്ദ്രം.
∙വിജ്ഞാപനത്തിന്: www.upsc.gov.in
Content Summary : Apply now for 56 vacancies in UPSC Geologist, Geophysicist, and Chemist posts