Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സാക്ഷരതാ മിഷന്റെ ഗുഡ്‌വിൽ അംബാസഡർ ആര്?

manju-warrier

∙കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഗുഡ്‌വിൽ അംബാസഡറായി നിയമിതയാകുന്നത്?
മഞ്ജു വാര്യർ

∙കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത നിയോജക മണ്ഡലമാകുന്നത്?
പാറശ്ശാല (തളിര് പദ്ധതിയുടെ ഭാഗമാണിത്)

∙ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരതാ പഞ്ചായത്താകുന്നത്?
മാവൂർ (കോഴിക്കോട്)

∙കേരളത്തിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി നടത്തിയ സൈനിക നടപടികൾ?
ഓപ്പറേഷൻ മദത് (നാവികസേന), ഓപ്പറേഷൻ സഹയോഗ് (കരസേന), ഓപ്പറേഷൻ കരുണ (വായുസേന)

∙സംസ്ഥാന യോഗ ചാംപ്യൻഷിപ്പിന് വേദിയായത്?
കണ്ണൂർ

∙സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി നാഷനൽ ന്യൂട്രീഷൻ (പോഷൻ അഭിയാൻ) ന്റെ ഭാഗമായി സംസ്ഥാന വനിതാശിശു വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
സമ്പുഷ്ട കേരളം

∙കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ ചുഴലിക്കാറ്റ്  മുന്നറിയിപ്പു കേന്ദ്രം നിലവിൽ വരുന്ന ജില്ല?
തിരുവനന്തപുരം

∙കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊലീസ് സ്റ്റേഷൻ?
നഗരൂർ (ആറ്റിങ്ങൽ)

∙കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലോട്ടറി?
നവകേരള ഭാഗ്യക്കുറി (വില 250 രൂപ)

∙കേരളത്തിലുണ്ടായ പ്രളയത്തിൽ നാശം സംഭവിച്ച  പൈതൃക സാംസ്കാരിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്  കേരള പൈതൃക സംരക്ഷണ പദ്ധതി ആരംഭിച്ച സ്ഥാപനം?
ഇന്റർനാഷനൽ കൗൺസിൽ ഓൺ മോണ്യുമെന്റ്സ് ആന്‍ഡ് സൈറ്റ്സ് (ICOMOS)

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം