കാനഡയിൽ തൊഴിൽ മേഖലയിൽ ആയിരത്തിലധികം അവസരങ്ങൾ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ട് സർക്കാർ
Mail This Article
വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ട് കനേഡിയൻ ഫെഡറൽ സർക്കാർ. തൊഴിൽ സാധ്യതകളെ മുൻനിർത്തി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യമനുസരിച്ചാണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആശങ്ക കൂടാതെ തൊഴിൽ സാധ്യതയും പെർമനന്റ് റെസിഡൻസി സാധ്യതയുമുള്ള കോഴ്സുകളുടെ പുതിയ പട്ടികയിൽ ഹെൽത്ത് കെയറും സോഷ്യൽ കെയറും, സയൻസ് ആന്ഡഡ് ടെക്നോളജി കോഴ്സുകളും ഐടി കോഴ്സുകളും മാത്രമല്ല, നിരവധി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ കോഴ്സുകളും തൊഴിൽ മേഖലയുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ബികോം, ബിബിഎ കഴിഞ്ഞവർക്ക് ബിസിനസ് ആന്ഡ് മാനേജ്മെന്റ് കോഴ്സുകൾക്ക് പകരം ലോജിസ്റ്റിക് ആൻഡ് സപ്ലൈ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, ,അഗ്രിബിസിനസ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും വിദേശ വിദ്യാർഥികൾക്ക് ലഭ്യമായിരിക്കുന്നു. സർക്കാർ പുറപ്പെടുവിച്ച പട്ടികയിൽ ഉൾപ്പെടാത്തതെങ്കിലും എന്നാൽ കുറഞ്ഞത് 16 മാസമെങ്കിലും ദൈർഘ്യമുള്ള മാസ്റ്റേഴ്സ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നവർക്ക് കുടുംബത്തെ കൂടെകൂട്ടാനും ജീവിത പങ്കാളിക്ക് വർക്ക് പെർമിറ്റോടെയുള്ള വിസക്കും കാനഡ അനുവാദം നൽകുന്നു. കോഴ്സുകളിൽ പ്രായപരിധിയില്ലാതെ പ്രവേശനം നേടുകയും ചെയ്യാം. മികവാർന്ന വിദേശ വിദ്യാഭ്യാസം നേടാനും ജീവിതം കരുപ്പിടിപ്പിക്കാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുയോജ്യമായ കോഴ്സുകളുടെ വിവരങ്ങളുണ്ട് ഈ പട്ടികയിൽ. തൊഴിൽ വിപണിയുടെ ആവശ്യമനുസരിച്ചാണ് ടെക്നിക്കൽ കോഴ്സുകളിലേക്കും വിദേശ വിദ്യാർഥികൾക്ക് ഊഷ്മള സ്വാഗതമാണ്. വെൽഡിങ്, പ്ലമിങ്, ഓട്ടോമോട്ടീവ് ടെക്നീഷ്യൻ, ബിൽഡിങ്, സർവീസ് ടെക്നീഷ്യൻ, ട്രാൻപോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് ഉൾപ്പെടെയുള്ള മേഖലകളാണത്. അഗ്രിക്കൾച്ചറിലും അഗ്രിഫുഡിലും വിദ്യാർഥികൾക്ക് ധാരാളം അവസരങ്ങൾ നൽകുന്ന കാനഡയുടെ പുതിയ നയം ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാണെന്ന് വിദേശ വിദ്യാഭ്യാസ രംഗത്തെ മുൻ നിരക്കാരായ സാൻറാമോണിക്കയുടെ മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് ഉൾപ്പെടുന്ന ‘സ്റ്റെം (STEM)‘ കോഴ്സുകൾക്കും മികച്ച അവസരങ്ങൾ കാനഡയിൽ തുടരുന്നുണ്ട്. ഇതിനുപുറമേ സൈക്കോളജിയുമായി ബന്ധപ്പെട്ട കോഴ്സുകൾ, എൻവയോൺമെന്റ് എഞ്ചിനീയറിങ്, എൻവയോൺമെന്റ് സസ്റ്റൈനബിലിറ്റി, എൻവയോൺമെന്റ് മാനേജ്മെൻറ് ഉൾപ്പെടെ എൻവയോൺമെന്റ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകൾക്കും, ബയോ സയൻസ്, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾക്കും ലൈഫ് സയൻസസ്, ഫുഡ് ക്വാളിറ്റി, അഗ്രി ടെക്നോളജി, അഗ്രി ബിസിനസ് കോഴ്സുകൾക്കും പ്രാമുഖ്യം നൽകിയിരിക്കുന്നു കാനഡ.കാനഡയിൽ വിദേശ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും തീരുമാനമെടുക്കാൻ അവസരമൊരുക്കുന്നതാണ് രാജ്യം പുറപ്പെടുവിച്ച പുതിയ പട്ടിക.
കാനഡിയിലെ തൊഴിൽ അവസരങ്ങളെക്കുറിച്ച് വിദഗ്ധരോട് ചോദിക്കാം