ജിആർഇ പരീക്ഷയ്ക്ക് സൗജന്യമായി തയാറെടുക്കാം; ഇനിയൊരു അവസരം ലഭിച്ചെന്നു വരില്ല

Mail This Article
ബിരുദ–പിജി പഠനത്തിനുശേഷം വിദേശത്തു പഠനം സ്വപ്നം കാണുന്നവർ പലരുമുണ്ട്. യുഎസ്, കാനഡ, സിംഗപ്പൂർ തുടങ്ങി മിക്ക രാജ്യങ്ങളിലും ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി (GRE) ടെസ്റ്റിലെ സ്കോറും പ്രവേശനത്തിനു മാനദണ്ഡമാക്കും. വ്യക്തമായ ധാരണയില്ലാതെ ആവശ്യമില്ലാത്ത പരീക്ഷകൾ എഴുതുന്നവരുണ്ട്. ആദ്യമേ പറയാം. ഐഇഎൽടിഎസ്, ടോഫൽ പരീക്ഷകൾ ഇംഗ്ലിഷ് പരിജ്ഞാനം അളക്കുന്നവയാണ്. എന്നാൽ ജിആർഇയും ജിമാറ്റും പരീക്ഷാർഥിയെ സമഗ്രമായി വിലയിരുത്തും. പല സർവകലാശാലകളും പരീക്ഷകളുടെ കോംബിനേഷനുകൾ ആവശ്യപ്പെടാറുണ്ട്. ഉദാഹരണത്തിന് ജിആർഇ സ്‌കോറിനോടൊപ്പം ഐഇഎൽടിഎസ്, ടോഫൽ എന്നിവയിലേതെങ്കിലുമൊന്നിന്റെ സ്‌കോർ ചോദിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ വർഷത്തിൽ പലതവണ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
സൗകര്യപ്രദമായ സമയത്തും തീയതിയിലും വീട്ടിൽ വച്ചും പരീക്ഷയെഴുതാം. ഓൺലൈൻ പരീക്ഷയ്ക്ക് നിർദേശിക്കുന്ന സൗകര്യങ്ങളും പശ്ചാത്തലവും ഉണ്ടാകണമെന്നുമാത്രം. ബിസിനസ്, ലോ, മാനേജ്മെന്റ്, സയൻസ്, എൻജിനീയറിങ് തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലെയും പ്രവേശനത്തിന് ജിആർഇ സ്കോർ പരിഗണിക്കാറുണ്ട്. സ്കോളർഷിപ്പുകൾ ലഭിക്കാനും മികച്ച സ്കോർ സഹായകരമാകും. ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി (GRE) ടെസ്റ്റിനുള്ള തയാറെടുപ്പ് അത്ര നിസ്സാരമല്ല. ചെലവ് ഒാർത്ത് സ്വപ്നം വിട്ടുകളയേണ്ട. ആഗ്രഹമുണ്ടെങ്കിൽ പത്തു ദിവസത്തെ സൗജന്യ ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി (GRE) ക്ലാസിന് ഇപ്പോൾ അപേക്ഷിക്കാം. താഴെ കാണുന്ന ഫോമിൽ വിശദവിവരങ്ങൾ നൽക്കുക. ഇനിയും സമയം കളയണോ? ഇപ്പോൾത്തന്നെ റജിസ്റ്റർ ചെയ്യൂ.