Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾക്ക് അമേരിക്കയോട് എന്താ ഇത്ര ഇഷ്ടം !

534923751

അമേരിക്കന്‍ സര്‍വകലാശാലകളില്‍ എത്ര ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടാകും?  അമേരിക്കന്‍ ഔദ്യോഗിക ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം 2,11,703 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇപ്പോള്‍ പഠിക്കുന്നത്. എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റാണ് വര്‍ഷത്തില്‍ രണ്ടു തവണ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. ഇത് പ്രകാരം അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 3,77,070 വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ നിന്നെത്തി അമേരിക്കയില്‍ പഠിക്കുന്നത്.  

റിപ്പോര്‍ട്ടിങ്ങ് കാലയളവില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 1 മുതല്‍ 2 ശതമാനം വരെ വളര്‍ച്ചയുണ്ടായി. ചൈനക്കാരുടെയും ഇന്ത്യക്കാരുടെയും തള്ളിക്കയറ്റം മൂലം അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 77 ശതമാനവും ഏഷ്യന്‍ വന്‍കരയില്‍ നിന്നുള്ളവരായി. അതേ സമയം സൗദി അറേബ്യ, ദക്ഷിണ കൊറിയ, യമന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ റിപ്പോര്‍ട്ടിങ്ങ് കാലയളവില്‍ കുറവ് രേഖപ്പെടുത്തി. എഫ്-1, എം-1 എന്നിങ്ങനെ രണ്ട് തരം നോണ്‍ ഇമ്മിഗ്രന്റ് വിസയാണ് അമേരിക്ക വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ വരുന്നവര്‍ക്ക് ജെ-1 വിസയും ലഭിക്കുന്നു. അമേരിക്കയിലെ ജെ-1 എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാരുടെ എണ്ണം 2017 മാര്‍ച്ചില്‍ 2,01,408 ആയിരുന്നത് 2018 മാര്‍ച്ച് ആയപ്പോഴേക്കും 2,09,568 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.