Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികൾക്ക് ഭക്ഷണം എറിഞ്ഞുകൊടുത്ത യുവാവിന് സംഭവിച്ചത്?

 Man Rolls Down Window To Feed Bears

വന്യജീവി സങ്കേതത്തിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ പലപ്പോഴും അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് അപകടത്തിൽ ചെന്നുചാടുക പതിവാണ്. ഇതുതന്നെയാണ് ചൈനയിലെ ഒരു സഞ്ചാരിക്കും പറ്റിയത്. ഇവിടെ സ്വന്തം കാറിൽ സഫാരിക്കിറങ്ങിയ യുവാവും കൂട്ടുകാരുമാണ് കരടികളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് യുവാവ് അപകടത്തിൽ പെടാൻ കാരണം. കരടികൾക്കു സമൂപത്തുകൂടി കാറിൽ സഞ്ചരിച്ച ഇവർ കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികൾക്ക് ഭക്ഷണം നൽകിയതാണ് അപകട കാരണം. ഭക്ഷണം എറിഞ്ഞു കൊടുക്കാൻ താഴ്ത്തിയ വിടവിലൂടെ കൈയിട്ടാണ് കരടി യുവാവിനെ ആക്രമിച്ചത്. പെട്ടെന്നുതന്നെ ഗ്ലാസ് ഉയർത്തിയതിനാൽ കൂടുതൽ അപകടമൊന്നും ഉണ്ടായില്ല.

ഇവരുടെ പിന്നിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിലെ ആൾക്കാരാണ് ഞെട്ടിക്കുന്ന ഈ രംഗങ്ങൾ പകർത്തിയത്. ബെയ്ജിങ്ങിലെ ബാദലിങ് വൈൽഡ് ലൈഫ് വേൾഡിലാണ് സംഭവം നടന്നത്. ഈ വന്യജീവി സങ്കേതത്തിൽ സ്വന്തം വാഹനത്തിൽ സഞ്ചരിക്കാൻ വിനോദസഞ്ചാരികൾക്ക് അനുവാദമുണ്ട്. കഴിഞ്ഞ വർഷംവന്യജീവി സങ്കേതത്തിനുള്ളിൽ വച്ച് കാർ നിർത്തിയിറങ്ങിയ രണ്ടു യുവതികൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.