Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കൂട്ടിൽ അതിക്രമിച്ചു കയറിയ മുട്ടക്കള്ളൻ മൂർഖൻ പാമ്പിനു സംഭവിച്ചത്? ​

Cobra Throws Up Eggs

വയനാട്ടിലെ മാനന്തവാടിയിൽ തലപ്പുഴ കാപ്പാട്ടുമലയിൽ ഗിരീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് മൂർഖൻ അതിക്രമിച്ചു കയറിയത്. കോഴിക്കൂട്ടിൽ കയറിയ മൂർഖൻ അവിടെ അടയിരുന്ന കോഴിയെ കൊത്തിക്കൊല്ലുകയും അടവച്ചിരുന്ന മുട്ടകൾ അകത്താക്കുകയും ചെയ്തു. ഏഴു മുട്ടകളാണ് പാമ്പ് വിഴുങ്ങിയത്.

പാമ്പിനെ കോഴിക്കൂട്ടിൽ കണ്ട് വീട്ടുകാർ ബഹളം കൂട്ടിയതോടെ പാമ്പിന് പുറത്തുകടക്കാൻ പറ്റാതെയായി. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥനും പാമ്പുപിടിത്ത വിദഗ്ദ്ധനുമായ വി.​പി. സു​ജി​ത് എത്തിയാണ് മുട്ടക്കള്ളൻ പാമ്പിനെ പുറത്തെടുത്തത്. പുറത്തെത്തിയ പാമ്പ് വിഴുങ്ങിയ മുട്ടകൾ ഛർദ്ദിച്ച് സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഒന്നിനു പിറകേ ഒന്നായി വിഴുങ്ങിയ ഏഴു മുട്ടകളും പാമ്പ് ഛർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുട്ട ഛർദ്ദിച്ച് സംഭവ സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച മൂർഖനെ തന്ത്രപൂർവം പിടിച്ച സുജിത് പിന്നീടതിനെ വനത്തിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തു.വ​യ​നാ​ട് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ബേ​ഗു​ർ വ​ന്യജീവി സങ്കേതത്തിലെ സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സു​ജി​ത്. സമൂഹമാധ്യമങ്ങളിൽ സുജിത്ത് പങ്കുവച്ച ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.