Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിക്കളത്തിൽ കാണികളെ രസിപ്പിക്കാൻ കരടി; ഫു​ട്ബോ​ൾ മൽസരം വിവാദമാകുന്നു

Performing bear at Russian match

റ​ഷ്യ​യി​ൽ കഴിഞ്ഞ ദിവസം ന​ട​ന്ന ഫു​ട്ബോ​ൾ മൽസരത്തിൽ കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ച​ത് ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​മാ​യി​രു​ന്നി​ല്ല. മ​ത്സ​രത്തിനു മുൻപ് കളിക്കളത്തിലെത്തിയ ടിം ​എ​ന്ന ക​ര​ടി​യാ​യി​രു​ന്നു കാണികളുടെ കൈയടിവാങ്ങിയ താരം. മ​നു​ഷ്യ​നേ​ക്കാ​ൾ വലിപ്പവും ഇ​ട​തൂ​ർ​ന്ന രോ​മ​വുമു​ള്ള ടിം ആണ് ​ഫു​ട്ബോ​ൾ മ​ത്സ​രം കിക്കോഫ് ചെയ്യുന്നതിനു മു​ന്പ് റ​ഫ​റി​യു​ടെ കൈ​യി​ൽ പ​ന്ത് കൊ​ടു​ത്തത്. 

ഇരുകാ​ലി​ലും നിവർന്ന നി​ന്ന് റ​ഫ​റി​ക്ക് ബോ​ൾ കൈമാറിയ ശേഷം കൈയടിച്ച് കാണികളെ രസിപ്പിച്ച ടി​മ്മി​ന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ വിവാദവുമെത്തി. വന്യമൃ​ഗ​ങ്ങ​ളെ​ക്കൊ​ണ്ട് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു​പ​റ്റം മൃ​ഗസംരക്ഷണ ​പ്ര​വ​ർ​ത്ത​ക​രാണ് സംഘാടകരെ വിമർശിച്ച് രം​ഗ​ത്തെ​ത്തിയത്. സംഭവം വിവാദമായതോടെ ഇവരുടെ നടപടിയെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചു​മു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളു​മെ​ത്തി.

വ​ന്യ​മൃ​ഗ​മാ​യ ക​ര​ടി​യെ ജ​ന​ങ്ങ​ൾ തിങ്ങിനിറഞ്ഞിരിക്കുന്ന ​സ്ഥ​ല​ത്ത് കൊ​ണ്ടു​നടക്കുന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​രോ​പി​ക്കു​ന്ന​വ​രാണാറെയും. മാത്രമല്ല, റ​ഷ്യ​യു​ടെ ദേശീയ മൃഗം കൂടിയാണ് ക​ര​ടി. ഇ​വ​യെ സം​ര​ക്ഷി​ക്കുന്നതിനു പകരം ജനശ്രദ്ധയാകർഷിക്കാനായി മാത്രം ചൂഷണം ചെയ്ത് കളക്കളത്തിലിറക്കിയത് ശരിയായ നടപടിയല്ലെന്നാണ് ഇവരുടെ നിലപാട്.

എന്തായാലും ഫി​ഫ ലോ​കക​പ്പ് ന​ട​ക്കാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സം​ഭ​വം ഫു​ട്ബോ​ൾ ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. ചു​വ​ന്ന ക​ണ്ണു​ള്ള ക​ര​ടി​യാ​ണ് ജൂ​ണ്‍ മാസത്തിൽ റ​ഷ്യ​യി​ൽ ന​ട​ക്കാനിരിക്കുന്നന്ന ഫി​ഫ ലോ​കക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഭാ​ഗ്യചി​ഹ്നം.