Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ പോയാൽ 200 വർഷങ്ങൾക്കു ശേഷം അവശേഷിക്കുന്നത് പ​ശുക്കൾ മാ​ത്രം!

cow

കാര്യങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ ഭൂമിൽ ഇനി 200 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​സ്ത​​​​നി പശുക്കൾ മാത്രമായി​​രി​​ക്കു​​മെ​​ന്ന് പഠനങ്ങൾ.​​ യൂണിവേഴിസിറ്റി ഓഫ് ന്യൂ​​​​ മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റി​​​​പ്പോ​​​​ർ​​​​ട്ട് പുറത്തു വിട്ടിരിക്കുന്നത്. 

1,25,000 വർഷത്തെ ജൈവവൈവിധ്യ ചരിത്രത്തെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇതനുസരിച്ച് വലിപ്പമുള്ള  ജീവികൾക്ക് വേഗത്തിൽ വംശനാശം സംഭവിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങന വന്നാൽ ​​​​വലിപ്പ​​​​മു​​​​ള്ള സ​​​​സ്ത​​​​നി​​​​ക​​​​കളായ ആ​​​​ന, ജി​​​​റാ​​​​ഫ്, ഹിപ്പോ തു​​​​ട​​​​ങ്ങി​​​​യ വ​​ലി​​യ ജീവികൾ​​​ 200 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഭൂ​​​​മി​​​​യി​​​​ൽ കാ​​​​ണി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. പിന്നെ കൂട്ടത്തിൽ അവശേഷിക്കുന്ന ഏക സസ്തനി പശുക്കൾ മാത്രമായിരിക്കും.

മാ​​​​മ​​​​ത്ത്, ലാ​​​​മ, സ്ലോ​​ത് തു​​​​ട​​​​ങ്ങി​​​​യ വ​​​​ലി​​​​യ സ​​​​സ്ത​​​​നി​​​​ക​​​​ളെ​​​​ല്ലാം ​​​​ത​​​​ന്നെ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇതുപോലെ മൺമറഞ്ഞവ​​​​രാ​​​​ണ്. ഇ​​​​പ്പോ​​​​ഴു​​​​ള്ള വ​​​​ലി​​​​യ സ​​​​സ്ത​​​​നി​​​​ക​​​​ളും​​​​ ഇതുതന്നെ നേരിടേണ്ടിവരും. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ തന്നെയാകും ഇവയുടെയും വംശനാശത്തിനു കാരണമെന്നും വ​​​​ലി​​​​യ സ​​​​സ്ത​​​​നി​​​​ക​​​​ളു​​​​ടെ വം​​​​ശ​​​​നാ​​​​ശ​​​​ഭീ​​​​ഷ​​​​ണി ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണ​​​​ണമെ​​​​ന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 

സ​​​യ​​​ൻ​​​സ് ജേർണലിലാണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പഠന വിവരങ്ങൾ പ്ര​​​സീ​​​ദ്ധി​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് ഭൂ​​മി​​​​യി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ക ആ​​​​ണ്‍ വെ​​​​ള്ള​​​​ക്കാ​​​​ണ്ടാ​​​​മൃ​​​​ഗം സുഡാൻ ച​​​​ത്ത​​​​ത്. ‌ഇതും ഗവേഷകർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സസ്തനികളുടെ വംശനാശഭീഷണിയെന്ന പ്രതിഭാസത്തിനു ചുരുങ്ങിയത് 1,25,000 വർഷങ്ങളുടെ പഴക്കമുണ്ട്. ആദിമകാലത്തെ നിയാണ്ടർതാൽ മനുഷ്യർ ആഫ്രിക്കയ്ക്കു പുറത്തേക്കു നീങ്ങിയതിനുശേഷമാണ് എല്ലാ ഭൂഖണ്ഡങ്ങളിലും സസ്തനികളായ വലിയ മൃഗങ്ങൾക്കു വംശനാശഭീഷണി നേരിട്ടുതുടങ്ങിയതെന്നും സയൻസ് ജേണലി‍ൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.