Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തേക്ക്; വരാനിരിക്കുന്നത് കടുത്ത വരൾച്ച!

Red sand boa മണ്ണിനടിയിൽ നിന്ന് ജലാംശമുളള ഭാഗത്തേക്ക് പോകുന്ന ഇരുതലമൂരി.

പ്രളയത്തിനു ശേഷം വയനാട്ടിൽ മണ്ണിനടിയിൽനിന്ന് ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തെത്തുന്നു. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും മണ്ണിരകൾ ചത്തൊടുങ്ങുന്നതിനു പിന്നാലെയാണു കുരുടൻ എന്നറിയപ്പെടുന്ന പാമ്പുവർഗത്തിൽപ്പെട്ട ഇരുതലമൂരികൾ വ്യാപകമായി പുറത്തെത്തുന്നത്.

പനമരം, തൃശിലേരി, നടവയൽ മേഖലകളിൽ ഇടവഴികളിലും വയൽവരമ്പുകളിലും മാത്രമല്ല, വീടുകൾക്കുള്ളിൽപോലും നൂറുകണക്കിന് ഇരുതലമൂരികൾ പ്രത്യക്ഷപ്പെടുന്നു. മണ്ണിന്റെ ഈർപ്പം നഷ്ടപ്പെട്ടതാണ് ഇവ പുറത്തേക്കെത്താൻ കാരണമെന്നു പരിസ്ഥിതി വിദഗ്ധർ പറയുന്നു. വയനാട്ടിൽ വരാനിരിക്കുന്ന വലിയ വരൾച്ചയുടെ സൂചനയായും ജീവികളുടെ ആവാസ വ്യവസ്ഥയിലുണ്ടായ ഈ മാറ്റത്തെ കാണാം. മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതൽ, മുയൽ, കീരി തുടങ്ങി അനേകം ജീവികളുടെ ആവാസവ്യവസ്ഥയെ പ്രളയം ബാധിച്ചതായാണു വിലയിരുത്തൽ. ഈർപ്പമില്ലാത്ത അന്തരീക്ഷത്തിൽ അധികകാലം കഴിയാൻ സാധിക്കാത്ത ഇരുതലമൂരികൾ ഇനി കൂട്ടത്തോടെ ചത്തൊടുങ്ങും.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജീവിവർഗത്തെ വനംവകുപ്പ് നാലാം ഷെഡ്യൂളിൽ പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.