Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശബ്ദയായി തിരിച്ചു പോകുന്ന ഈ അമ്മ ഒരു നൊമ്പരമാണ്!

Dog

സ്വന്തം കുഞ്ഞിന് നന്മ വരണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ അമ്മമാരും.അതിപ്പോൾ മനുഷ്യരായായും മൃഗങ്ങളായും അതങ്ങനെതന്നെ. ഇതിനുദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന തെരുവു നായയുടെ ദൃശ്യങ്ങൾ.

തെരുവുനായയുടെ കുഞ്ഞുങ്ങളിൽ ഒന്നിനെ വളർത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. സ്കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതിന്റെ അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നോവു പടർത്തുന്നത്

കുഞ്ഞിനെ പിന്തുടർന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്നേഹത്തോടെ നക്കിത്തോർത്തി ഉമ്മവച്ച് സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ അമ്മ ചെയ്തത്. തന്റെ കുഞ്ഞ് തെരുവിലെ അരക്ഷിതത്വത്തിനു നടുവിൽ വളരുന്നതിലും നല്ലത് ഇവരുടെ കൈയിൽ സുരക്ഷിതനായിരിക്കുന്നതാണെന്നു കരുതിയിട്ടാവാം മെല്ല ആ അമ്മ പിന്തിരിഞ്ഞത്. നെഞ്ചുപിളരുന്ന വേദനയിലും ആ അമ്മ ഓർത്തത് കുഞ്ഞിന്റെ നല്ല നാളെയെക്കുറിച്ചാകാം. .അതാവാം കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നിശബ്ദയായി തിരിച്ചു പോകാൻ ആ അമ്മയെ പ്രേരിപ്പിച്ചത്. 

എങ്കിലും നായയുടെ കണ്ണുകളിൽ നിറയുന്ന മാതൃസ്നേഹവും കരളുപിളർക്കുന്ന സങ്കടവും കാണുന്നവരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തും. ഒരിറ്റു കണ്ണീരോടെയല്ലാതെ ഈ ദൃശ്യം കണ്ടുതീർക്കാൻ കഴിയില്ല. ഏകദേശം ഒരു കോടിയിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു.