Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോണ്ട കിട്ടിയാൽ പാമ്പാടി രാജൻ ഹാപ്പിയാ!

ആനപ്രേമികളുടെ കണ്ണിലുണ്ണിയായ പാമ്പാടി രാജന്റെ ഇഷ്ട നാലുമണിപ്പലഹാരങ്ങൾ എന്തെല്ലാം? ബോണ്ട, ഏത്തയ്ക്കാ അപ്പം, സുഖിയൻ. പറയുന്നത് ഇലക്കൊടിഞ്ഞിയിലെ നന്ദന ഹോട്ടൽ ഉടമ ശശികുമാറാണ്. ആ വാക്കുകൾ വിശ്വസിക്കാം. ഗജരാജന് പതിവായി ഇതിന്റെ രുചി പകർന്നു നൽകുന്നത് അദ്ദേഹമാണ്.

ഉത്സവ സീസണല്ലാത്ത സമയത്ത് ഉടമയുടെ മൂടൻകല്ലുങ്കൽ വീട്ടിലെത്തുമ്പോൾ കുറ്റിക്കൽ തോട്ടിലെ കുളി പാമ്പാടി രാജന്റെ പതിവാണ്. കുളി കഴിഞ്ഞു മടങ്ങും വഴി നന്ദന ഹോട്ടലിനു മുന്നിലെത്തിയാൽ രാജൻ അവിടെ നിൽപ്പാകും. ശശികുമാർ നീട്ടുന്ന പലഹാരങ്ങൾ കഴിച്ചേ പിന്നെ മുന്നോട്ടു നീങ്ങൂ. വർഷങ്ങളായുള്ള ഈ കാഴ്ച കാണാൻ ആനപ്രേമികൾ എത്താറുണ്ട്. കുളി കഴിഞ്ഞശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് പള്ളിയിലും പാമ്പാടി ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും വണങ്ങിയാണു രാജന്റെ മടക്കം.