Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏലിയാസ് കട വിട്ടൊഴിയാതെ കാട്ടാനക്കൂട്ടം

പന്തല്ലൂരിനടുത്ത് ഏലിയാസ് കടയ്ക്ക് സമീപം വീണ്ടും കാട്ടാനക്കൂട്ടമെത്തി. 12 ആനകളുടെ കൂട്ടമാണ് ഇക്കുറിയെത്തിയത്. കോഴിക്കോട് -ബത്തേരി റോഡിന് സമീപത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. വനം വകുപ്പ് ജീവനക്കാർ ആനകളെ നിരീക്ഷിച്ചുതുടങ്ങി. ആനക്കൂട്ടത്തിൽ കുട്ടിയാനയുള്ളതിനാലാണ് അവ കാട്ടിലേക്ക് കയറാത്തത്. 

ഈ പ്രദേശത്തെ വനത്തിൽ ചെന്നായ്ക്കളുടെ ശല്യവും രൂക്ഷമാണ് .കുട്ടിയുടെ സംരക്ഷണത്തിനാണ് ആനക്കൂട്ടം റോഡോരത്ത് തമ്പടിച്ചിരിക്കുന്നത്. ആനകളെക്കണ്ട് വാഹനങ്ങൾ നിർത്തരുതെന്നും ഇരുചക്രവാഹനങ്ങൾ രാത്രിയിൽ ഇത് വഴി സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും ആനക്കൂട്ടം റോഡിലിറങ്ങിയാൽ വനം വകുപ്പിന് വിവരം നൽകണമെന്നും വനപാലകർ അറിയിച്ചു. gdr elephant 00 പന്തല്ലൂരിനടുത്ത് ഏലിയാസ് കടയ്ക്ക് സമീപത്തായി ഇറങ്ങിയ കാട്ടാനക്കൂട്ടം.