Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടത്തു നിന്നു കിട്ടിയത് മുട്ടൻ പെരുമ്പാമ്പിനെ!

Python Representative Image

മുട്ടം പോളിടെക്‌നിക് കോളജിന്റെ ഓഡിറ്റോറിയത്തിനു സമീപത്തുനിന്നു 15 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് പോളിടെക്‌നിക്കിലെ സുരക്ഷാ ജീവനക്കാരൻ പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ മുട്ടത്തെ ഓട്ടോറിക്ഷ ഡ്രൈവറും അനവധി പാമ്പുകളെ പിടിച്ച് പരിചയവുമുള്ള പേഴുംകാട്ടിൽ സലീമിനെ വിവരമറിയിച്ചു. 

പോളിടെക്‌നിക്കിന്റെ പരിസര പ്രദേശമെല്ലാം കാടുകയറിയ നിലയിലാണ്. ഓഡിറ്റോറിയത്തിന്റെ തിണ്ണയിലേക്ക് കയറിയ പെരുമ്പാമ്പിനെ സലിം പിടികൂടി കൂട്ടിലാക്കി. പോളിടെക്‌നിക്കിൽനിന്നു പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പിനു കൈമാറി.

related stories