Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുള്ളൻ പന്നിയെ പിടിക്കാൻ പോയ നായയ്ക്കു സംഭവിച്ചത്?

St Bernard dog

മുള്ളൻ പന്നിയെ കണ്ടാൽ പിന്നാലെ പോകുകയെന്നത് റക്സ് എന്ന നായയുടെ സ്ഥിരം പരിപാടിയാണ്. ന്യൂയോർക്കിലെ ലോലിപോപ് മൃഗസംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ് കഥാനായകനായ സെന്റ് ബെർണാർഡ് ഇനത്തിൽ പെട്ട ഈ  നായ. അന്നും പതിവു പോലെ മുള്ളൻ പന്നിയുടെ പിന്നാലെ ഓടിയതാണ് റക്സ്. പക്ഷേ തിരിച്ചു വന്നത് പോയതുപോലെയായിരുന്നില്ല. തന്നെ ശല്യം ചെയ്യാനെത്തിയ റക്സിനെ ശരിക്കും പെരുമാറിയാണ് അന്ന് മുള്ളൻ പന്നി വിട്ടത്. മുഖത്തും മൂക്കിലും വായിലും നിറയെ തറച്ചുകയറിയ മുള്ളുകളുമായാണ് റക്സ് തിരികെയെത്തിയത്.

St Bernard dog

വേദന കൊണ്ട് പുളഞ്ഞ  റക്സിനെ കണ്ട സംരക്ഷണ കേന്ദ്രത്തിലെ മൃഗഡോക്ടർമാരും  ആദ്യമൊന്ന് ഞെട്ടി. നൂറുകണക്കിന് മുള്ളുകളാണ് റക്സിന്റെ മുഖമാകെ തറഞ്ഞു കയറിയിരുന്നത്. വളരെ പണിപ്പെട്ടാണ് ഇവിടുത്തെ ഡോക്ടർമാർ റക്സിന്റെ ശരീരത്തിൽ തറച്ച മുള്ളുകൾ ഓരോന്നായി ഊരിമാറ്റിയത്. ഒരു മുള്ളൻ പന്നിയുടെ ശരീരത്തിൽ 30,000 അധികം മുള്ളുകളുണ്ടാകും. ശത്രുക്കളെ തുരത്താനാണ് ഇവ മുള്ളുകൾ ഉപയോഗിക്കുന്നത്. 

St Bernard dog

മുള്ളുകളെല്ലാം  നീക്കിയ റക്സ് ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചതായും വാർത്തയറിഞ്ഞെത്തിയ സമീപത്തുള്ള ഒരു നായ സ്നേഹി റക്സിനെ ദത്തെടുത്തതായും മൃഗസംരക്ഷണ കേന്ദ്രം അറിയിച്ചു.