Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരുക്കേറ്റ കാട്ടാനയെ കണ്ടെത്താനായില്ല

ഇടമലയാറിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്കു പരിചരണം നൽകാനുള്ള വനപാലകരുടെ ശ്രമം ഇന്നലെയും വിഫലമായി. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ തലയ്ക്കും ചെവിയിലും സാരമായ പരുക്കേറ്റ്‌ അവശനിലയിലായ പിടിയാനയെ മയക്കുവെടി വച്ചശേഷം ചികിത്സിക്കുന്നതിനായി തിങ്കളാഴ്‌ച ഡോക്‌ടറും സംഘവും ഇടമലയാറിൽ എത്തിയിരുന്നു. 

അതിനിടയിൽ ആന കാട്ടിനുള്ളിലേക്കു കടന്നുപോയി. വനപാലകർ പിന്തുടർന്നെങ്കിലും ഫലമുണ്ടായില്ല. സാരമായ പരുക്കുള്ള ആന ദൂരേക്കു പോകില്ലെന്ന വിശ്വാസത്തിൽ ഇന്നലെ വനപാലകർ നടത്തിയ തിരച്ചിലും വിഫലമാവുകയായിരുന്നു. ആനയെ കണ്ടെത്താൻ ശ്രമം തുടരുമെന്നു തുണ്ടം റേഞ്ച് ഓഫിസർ സിജോ സാമുവൽ പറഞ്ഞു.