Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷപ്പാമ്പിനെ റാഞ്ചിയ പ്രാപ്പിടിയൻ; ചിത്രങ്ങൾ കൗതുകമാകുന്നു

snake being snatched by bird of prey Image Credit: Chris Morey/Caters News

വിഷപ്പാമ്പിനെ റാഞ്ചിയ പ്രാപ്പിടിയന്റെ ചിത്രങ്ങൾ കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലെ ഒരു കൃഷിയിടത്തിലാണ് സംഭവം. കൃഷിക്കാരനായ ക്രിസ് മൂറെയെന്ന 57 കാരനാണ് ഈ അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

ഓസ്ട്രേലിയയിലെ കൃഷിയിടങ്ങളിൽ വിഷപ്പാമ്പുകൾ സാധാരണമാണ്. ഏകദേശം 80 സെന്റീമീറ്ററോളം നീളമുള്ള അതീവ അപകടകാരിയായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കിനെയാണ് പ്രാപ്പിടിയൻ കൃഷിയിടത്തിൽ നിന്നും റാഞ്ചിയെടുത്ത് പറന്നകന്നത്. അതേ നിമിഷത്തിൽ തന്നെ ഈ ദൃശ്യങ്ങൾ പകർത്താനായി എന്നതാണ് ക്രിസ് മൂറെയുടെ നേട്ടം.

snake being snatched by bird of prey Image Credit: Chris Morey/Caters News

കാലുകളിലെ കൂർത്ത നഖങ്ങൾ വിഷപ്പാമ്പിന്റെ തലകളിൽ കോർത്താണ് പ്രാപ്പിടിയൻ പറന്നകന്നത്. മലമുകളിൽ നിന്ന് അതിവേഗത്തിൽ പറന്നിറങ്ങിയ പ്രാപ്പിടിയൽ നിമിഷങ്ങൾക്കകം ഇരയെ റാഞ്ചി പറന്നകലുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുമ്പേ എല്ലാം കഴിഞ്ഞിരുന്നു.

വേഗതയിലും ആക്രമണ സ്വഭാവത്തിലും മുൻപിലാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്കുകൾ. അതീവ അപകടകാരികളായ പാമ്പുകളാണിവ. ഇവയുടെ കടിയേറ്റ് മരിക്കുന്നവർ ഏറെയാണ്. ഇവയുടെ വിഷം ശരീരത്തിലേറ്റാൽ പെട്ടെന്നുതന്നെ ശരീരം തളരുകയും മരണം സംഭവിക്കുകയും ചെയ്യും. പ്രാപ്പിടിയൻ പക്ഷികളുടെ പ്രധാന ഇരകളാണ് പാമ്പുകൾ. ചെറിയ ഇനം പക്ഷികളെയും സസ്തനികളെയും ഇവ ആഹാരമാക്കാറുണ്ട്.

പാമ്പിനെ പിടിക്കുമ്പോൾ കടിയേൽക്കാതിരിക്കാനായി പ്രാപ്പിടിയന്മാർ അവയുടെ തലയും നട്ടെല്ലും ചേർത്താണു കാലുകളിൽ കോർത്തെടുക്കുന്നത്. പ്രാപ്പിടിയൻമാരുടെ വിഭാഗത്തിൽ ബ്രൗൺ പ്രാപ്പിടിയനാണ് പാമ്പു പിടിത്തത്തിൽ കേമൻമാർ. അതുകൊണ്ട് തന്നെ ഇവ കർഷകരുടെ കൂട്ടുകാരൻ എന്നാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.