Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിപ്പോയുടെ പുറത്ത് ആമകളുടെ സൗജന്യ സവാരി; ചിത്രങ്ങൾ കൗതുകമാകുന്നു

turtles ride on the back of a giant hippo Image Credit: Simon Smith/ Caters News

ഹിപ്പോയുടെ പുറത്തിരുന്നു നദിയിലൂടെ നീങ്ങുന്ന ആമകളുടെ ചിത്രങ്ങൾ കൗതുകമാകുന്നു. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. സൈമൺ സ്മിത്ത് എന്ന 35 കാരനാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയത്.

ടെറാപിൻസ് എന്നറിയപ്പെടുന്ന ആമകൾ വെയിലു കൊള്ളാനായി ഹിപ്പോയുടെ പുറത്തിരുന്നതാകാമെന്നാണ് നിഗമനം. വെള്ളത്തിൽ കിടക്കുന്ന തടികളിലും ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളിലുമൊക്കെ കയറിയിരുന്നു വെയിലു കൊള്ളുന്ന സ്വഭാവം ഈ ആമകൾക്കുണ്ട്. അതുപോലെ തന്നെ വെള്ളത്തിൽ കിടക്കുന്ന ഹിപ്പോയുടെ പുറത്തും ഇവ കയറിപ്പറ്റിയതാകാമെന്നും സൈമൺ സ്മിത്ത് പറയുന്നു.

turtles ride on the back of a giant hippo Image Credit: Simon Smith/ Caters News

ഹിപ്പോയുടെ പുറത്ത് ആമകൾ കയറിയിരുന്ന് വെള്ളത്തിലൂടെ സഞ്ചരിക്കുന്നത് അപൂർവമായ സംഭവമൊന്നുമല്ല. എന്നാൽ ഇത്രയധികം ആമകൾ ഹിപ്പോയുടെ പുറത്തിരുന്നു സഞ്ചരിച്ചതാണ് ഈ ചിത്രത്തിനെ വേറിട്ടതാക്കിയതെന്നും സ്മിത്ത് വിശദീകരിക്കുന്നു. ഏകദേശം മുപ്പതോളം ആമകളാണ് ഹിപ്പോയുടെ പുറത്ത് ഇരിപ്പുറപ്പിച്ചിരുന്നത്. വെള്ളത്തിൽ നിന്നും ഹിപ്പോ ഉയർന്നപ്പോൾ ഇവയിൽ പലതും ഊർന്ന് വെള്ളത്തിലേക്കു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുപ്പതിനായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.