കാഞ്ഞങ്ങാട് കണവകൾ കൂട്ടത്തോടെ കരയിലേക്ക്

കടപ്പുറത്ത് തിരയിൽ അടിച്ചു കരയിലെത്തിയ കണവകൾ മത്സ്യത്തൊഴിലാളികൾ ശേഖരിച്ചപ്പോൾ.

തിരയിൽ കണവകൾ (കൂന്തൽ) കൂട്ടത്തോടെ കരയിലേക്ക് അടിച്ചുകയറി. തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കൂട്ട നിറയെ കണവ കിട്ടി. ഇന്നലെ പുലർച്ചെ കാഞ്ഞങ്ങാട് നിത്യാനന്ദ സ്വാമിമഠം കടപ്പുറത്താണ് തിരയിൽ അടിച്ചു കണവകൾ കൂട്ടത്തോടെ കരയിലെത്തിയത്. ഈ സമയത്തു മീൻ പിടിക്കാൻ കടലിലേക്കു പോകുന്നവരാണ് ഇതു കണ്ടത്. ഉടൻ തന്നെ കിട്ടിയ കൂട്ടകളിൽ കണവകളെ ഇവർ പെറുക്കിയിട്ടു. അപൂർവമായേ ഇത്തരത്തിൽ മീനുകൾ കരയിലേക്ക് എത്താറുള്ളൂവെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.