Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് സമുദ്രങ്ങളിലേക്കു ജലമെത്തിക്കുന്ന അപൂർവ തടാകം

Isa Lake

തടാകത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ ഏറെയാണ്. ഒരേ തടാകത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ നദികള്‍ ഉത്ഭവിക്കുന്നതും അത്യപൂര്‍വ്വമായ സംഭവമമല്ല. എന്നാല്‍ ഇസാ ലേക്ക് എന്ന അമേരിക്കയിലെ തടാകം ഇതിനെല്ലാമുപരി പ്രത്യേകതയുള്ള ഒരു തടാകമാണ്. ഭുഖണ്ഡത്തിന്‍റെ രണ്ടു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന രണ്ട് മഹാസമുദ്രങ്ങളിലേക്കാണ് ഈ തടാകത്തില്‍ നിന്നുള്ള ജലം ഒഴുകിയെത്തുന്നത്.

യു.എസ്.എയിലെ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കിലാണ് ഇസാ തടാകം സ്ഥിതി ചെയ്യുന്നത്. രണ്ടു നദികളാണ് ഇസാ ത‌ാകത്തിൽ നിന്ന് ഉത്ഭവിക്കുന്നത്. 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇസാ തടാകത്തിന്‍റെ കിഴക്കു വശത്തു നിന്നാണ് കൊളംബിയ നദി ഉത്ഭവിക്കുന്നത്. ഇത് പിന്നീട് ലെവിസ് നദിയില്‍ ചേര്‍ന്നു പസിഫിക് സമുദ്രത്തിലേക്കെത്തുന്നു.

ഇസ ലേക്കിന്‍റെ പടിഞ്ഞാറു ഭാഗത്തു നിന്നാണ് മിസ്സൂറി നദി ഉത്ഭവിക്കുന്നത്. ഇതൊഴുകി മിസ്സിസ്സിപ്പി നദിയോടു ചേര്‍ന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിലേക്കെത്തുന്നു. അറ്റ്ലാന്‍റിക് സ്ഥിതി ചെയ്യുന്നത് തടാകത്തിന്‍റെ കിഴക്ക് ഭാഗത്തും പസഫിക് പടിഞ്ഞാറു ഭാഗത്തുമാണെന്നിരിക്കെ ഉത്ഭവിക്കുന്ന ദിശയില്‍ നിന്നും വിപരീത ദിശകളിലേക്കാണ് ഈ തടാകത്തിലെ വെള്ളം ഒഴുകിയെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

മഞ്ഞുരുകിയെത്തുന്ന വെള്ളമാണ് ഈ തടാകത്തിന്‍റെ മുഖ്യ ജലസ്രോതസ്. മറ്റരുവികളോ ജലധാരകളോ ഈ തടാകത്തിലേക്കു വെള്ളമെത്തിക്കുന്നില്ല. വസന്തകാലത്തൊഴികെ മറ്റെല്ലാ സമയങ്ങളിലും ഈ തടാകം നിറഞ്ഞു തന്നെയാണ് കാണപ്പെടാറുള്ളത്.

Your Rating: