‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റിന്റെ യാത്ര പുതുച്ചേരിയെ ലക്ഷ്യംവച്ച്: കേരളത്തിൽ ഞായറാഴ്ചയ്ക്ക് ശേഷം മഴ
Mail This Article
×
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റായി മാറി. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം പ്രവേശിക്കാൻ സാധ്യത. പരമാവധി മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലായിരിക്കും ‘ഫെംഗൽ’ കരതൊടുക. ശനിയാഴ്ച തമിഴ്നാട് തീരപ്രദേശങ്ങൾ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാഗപട്ടണത്തിന്റെ 310 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽ നിന്നും 360 കിലോമീറ്റർ തെക്കുകിഴക്കായുമായുമാണ് അതിതീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നത്. കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ 11 ജില്ലകളിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിൽ ഞായറാഴ്ചയ്ക്ക് ശേഷം തിങ്കൾ ചൊവ്വ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
English Summary:
Cyclone Warning: Bay of Bengal Depression to Intensify, Heavy Rains to Lash Tamil Nadu Coast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.