ADVERTISEMENT

ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില 0 ഡിഗ്രി സെൽഷ്യസിന് താഴെയായി. പഞ്ചാബ്, ഹരിയാന, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ഭാഗങ്ങളിൽ 0-6 ഡിഗ്രി സെൽഷ്യസ് ആണ് താപനില. മധ്യപ്രദേശിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ, കിഴക്ക്, മധ്യ, പടിഞ്ഞാറൻ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിലും കുറഞ്ഞ താപനില 6-12 ഡിഗ്രി സെൽഷ്യസാണ്.

കേരളത്തിലെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു പൊതുവെ തണുപ്പ് കൂടിയ നിലയിലാണ്. തെക്കൻ ജില്ലകളിൽ കുറഞ്ഞു. മൂന്നാറിൽ താപനില വീണ്ടും കുറഞ്ഞിരിക്കുകയാണ്. 8.7 ഡിഗ്രി സെൽഷ്യസ്. കുണ്ടല ഡാമിൽ 7 ഡിഗ്രി സെൽഷ്യസ്, കുപ്പാടി–11.5, വട്ടവട– 11.6. കബനിഗിരി–11.9 എന്നിങ്ങനെയാണ് കണക്ക്.

ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു ഏറ്റവും ഉയർന്ന ചൂട് തുടർച്ചയായി രണ്ടാം ദിവസവും രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ് (35.4°c). അതിന് മുൻപുള്ള 2 ദിവസങ്ങളിൽ കണ്ണൂർ നഗരത്തിൽ ആയിരുന്നു ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.

English Summary:

Kerala Beats the Cold: High Temperatures Contrast with Northern India's Freeze

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com