ADVERTISEMENT

പെറുവിന്റെ കിഴക്കൻ തീരമായ ഇൽ ന്യൂറോയിൽ ശക്തമായ കാറ്റ് വീശിയതിനു പിന്നാലെ 13 അടി ഉയരത്തിൽ കൂറ്റൻ തിരമാലയെത്തി. തീരത്തോട് ചേർത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന നിരവധി ബോട്ടുകൾ തിലമാലയിൽപ്പെട്ട് തലകീഴായി മറിഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കൂറ്റൻ തിരമാലയെത്തുമ്പോൾ 180 പേർ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നുവെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. തിരമാല ഉയരുമ്പോൾ ബോട്ടുകൾ ഉയർന്നുപൊങ്ങി മറ്റ് ബോട്ടുകളിലേക്ക് വീഴുകയായിരുന്നു. പിന്നീട് കടലിലുണ്ടായ എല്ലാ ബോട്ടുകളും കീഴ്മേൽ മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന നിരവധി മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അമേരിക്കൻ തീരത്ത് സമുദ്ര ഉപരിതലത്തിൽ വീശിയടിച്ച കാറ്റാണ് കൂറ്റൻ തിരമാലകളുണ്ടാകാൻ കാരണമായതെന്ന് പെറുവിയൻ നാവികസേന വ്യക്തമാക്കി. ഇക്വഡോർ തീരത്തും സമാനമായ സംഭവം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

English Summary:

Giant Wave Capsizes Fishing Boats in Peru: Viral Video Shows Chaos

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com