യുവിയുടെ ശക്തി വർധിക്കുന്നു; ഇടുക്കിയിലും കൊല്ലത്തും ‘റെഡ് ലെവൽ’

Mail This Article
സംസ്ഥാനത്ത് ഓരോ ദിവസവും അൾട്രാവയലറ്റ് സൂചിക വർധിച്ചുവരുന്നു. ഇടുക്കിയിലും കൊല്ലത്തുമാണ് ഏറ്റവും ശക്തമാകുന്നത്. നിലവിൽ യുവി സൂചിക റെഡ് ലെവൽ ആയ 11ൽ എത്തിയിരിക്കുകയാണ്. കോട്ടയം, പാലക്കാട് എന്നീ ജില്ലകൾ ഓറഞ്ച് ലെവലിൽ ആണ് നിൽക്കുന്നത്. ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്ന പ്രദേശങ്ങളിലെല്ലാം യുവി തോത് കുറയുന്നതായി കാണപ്പെടുന്നു.
ഓറഞ്ച് ലെവൽ (8-10) രേഖപ്പെടുത്തിയ ജില്ലകൾ
പത്തനംതിട്ട –10
ആലപ്പുഴ – 10
കോട്ടയം – 9
പാലക്കാട് – 9
മലപ്പുറം – 8
യെല്ലോ ലെവൽ (6-7) രേഖപ്പെടുത്തിയ ജില്ലകൾ
കോഴിക്കോട് – 7
തൃശൂർ – 7
തിരുവനന്തപുരം – 6
എറണാകുളം – 6
വയനാട് – 6
കണ്ണൂർ – 5
കാസർകോട് – 4
അൾട്രാ വയലറ്റ് രശ്മികൾ മൂന്നുതരത്തിലാണുള്ളത്. യുവി–എ, യുവി–ബി, യുവി–സി. ഇതിൽ കൂടുതൽ ശക്തിയുള്ള സി താഴെ പതിക്കാതെ ഭൂമിക്ക് 2 കിലോമീറ്റർ മുകളിൽ വച്ചു വിവിധ വാതകങ്ങൾ വലിച്ചെടുക്കും. ഭൂമിയിലെത്തുന്ന യുവി–ബി കണ്ണിലെ തിമിരത്തിന് ഉൾപ്പെടെ കാരണമാകും. വിവിധ ത്വക് രോഗങ്ങളും ഉണ്ടാക്കും. യുവി–എ ജീവജാലങ്ങളുടെ ശരീരത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുമെന്നാണു നിഗമനം. യുവിയുടെ അളവു രേഖപ്പെടുത്തുന്നത് ഇൻഡക്സ് ആയിട്ടാണ്. ഇൻഡക്സ് 8 മുതൽ ആരോഗ്യത്തിനു ഗുണമല്ലെന്നാണു മുന്നറിയിപ്പ്.