കേരളത്തില്‍ നിഴലില്ലാ ദിനം തുടങ്ങി; എവിടെയെല്ലാം എപ്പോഴെല്ലാം അനുഭവപ്പെടും?

Mail This Article
കേരളത്തില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കമായി. സൂര്യന്‍ ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഉത്തരായന ഗോളത്തിലേക്ക് കടക്കുന്നതിനോടുബന്ധിച്ചാണ് നിഴിലില്ലാത്ത അവസ്ഥ വരുന്നത്. 23.5 ഡിഗ്രി ഉത്തര 23.5 ഡിഗ്രി ദക്ഷിണ അക്ഷാംശങ്ങള്‍ക്കിടയില്‍ വരുന്ന എല്ലാ പ്രദേശങ്ങളിലും ഇത് അനുഭവപ്പെടും. വര്‍ഷത്തില്‍ രണ്ടു തവണ ഈ പ്രതിഭാസം അനുഭവപ്പെടും. ഉച്ചയ്ക്ക് 12.20 നും 12.40 നും ഇടയിലാണ് നിഴലില്ലാ ദിനം അനുഭവപ്പെടുക.
കേരളത്തിലും തമിഴ്നാട്ടിലും ഏതൊക്കെ ദിവസങ്ങളിൽ, എവിടെയെല്ലാം നിഴലില്ലാ ദിനങ്ങൾ ഉണ്ടാകുന്നു? അസ്ട്രണോമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:
ഏപ്രില്‍ 6, സെപ്റ്റംബർ 5 – ഇന്ദിര പോയിന്റ് (ആന്‍ഡമാന്‍ നിക്കോബാര്‍)
ഏപ്രിൽ 10, സെപ്റ്റംബർ 1 – കന്യാകുമാരി, നാഗർകോവിൽ, കൂടൻകുളം, ട്രിങ്കറ്റ് ഐലൻഡ്
ഏപ്രിൽ 11, ഓഗസ്റ്റ് 31 – കോവളം, തിരുവനന്തപുരം, കഴക്കൂട്ടം, നെടുമങ്ങാട്, സാത്താംകുളം, തിരുച്ചെന്തൂര്‍
ഏപ്രില്‍ 12 , ഓഗസ്റ്റ് 30 – വര്‍ക്കല, പൊന്‍മുടി, പറവൂര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെങ്കാശി, തിരുനെല്‍വേലി, തൂത്തുകുടി.
ഏപ്രില്‍ 13, ഓഗസ്റ്റ് 29 – കായംകുളം, അടൂര്‍, തിരുവല്ല, ശങ്കരന്‍കോവില്‍, കോവില്‍പട്ടി, രാമേശ്വരം, രാമനാഥപുരം, കാര്‍ നികോബാര്‍
ഏപ്രില്‍ 14, ഓഗസ്റ്റ് 28 – ആലപ്പുഴ, കോട്ടയം, വൈക്കം, പാല, ശബരിമല, കമ്പം, രാജപാളയം, ശിവകാശി, വിരുദുനഗര്‍, പരമകുടി
ഏപ്രില്‍ 15, ഓഗസ്റ്റ് 27 – കൊച്ചി, വൈപ്പിന്‍, തൊടുപുഴ, ഇടുക്കി, മൂന്നാര്‍, തേനി, ആണ്ടിപ്പട്ടി, തിരുമംഗലം, മധുരൈ, ശിവഗംഗ, കാരൈക്കുടി
ഏപ്രില്‍ 16, ഓഗസ്റ്റ് 26 – പറവൂര്‍, ആലുവ, ചാലക്കുടി, വാല്‍പ്പാറ, കൊടൈക്കനാല്‍, ദിണ്ഡുഗല്‍, പുതുക്കോട്ടെ, പട്ടുക്കോട്ടൈ, വേദരാണ്യം
ഏപ്രില്‍ 17, ഓഗസ്റ്റ് 25 – ഗുരുവായൂര്‍, പൊന്നാനി, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, മേട്ടുപ്പാളയം, പൊള്ളാച്ചി, ഉദുമല്‍പേട്ട്, പഴനി, തിരുച്ചി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, ലിറ്റില്‍ ആന്‍ഡമാന്
ഏപ്രില്‍ 18, ഓഗസ്റ്റ് 24 – കോട്ടക്കല്‍, മലപ്പുറം, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, പല്ലടം, തിരുപ്പൂര്‍, കാങ്കയം, കരൂര്‍, കുംഭകോണം, മയിലാടുതുറൈ, കാരയ്ക്കല്‍
ഏപ്രില്‍ 19, ഓഗസ്റ്റ് 23 – കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, ഊട്ടി, കോത്തഗിരി, അവിനാശി, ഈറോഡ്, തിരുച്ചങ്കോട്, സിർകാഴി, നാമക്കല്‍, ചിദംബരം
ഏപ്രില്‍ 20, ഓഗസ്റ്റ് 22 – വടകര, മാഹി, തലശ്ശേരി, പേരാമ്പ്ര, വയനാട്, മുതുമലൈ, ഭവാനി, മേട്ടൂര്‍, സേലം, കള്ളക്കുറിച്ചി, നെയ്‌വേലി, പൻറുട്ടി, കടലൂര്‍, പോര്‍ട് ബ്ലെയര്‍.
ഏപ്രില്‍ 21, ഓഗസ്റ്റ് 21 – കണ്ണൂര്‍, പയ്യന്നൂര്‍, തളിപറമ്പ്, ധര്‍മപുരി, ശങ്കരപുരം, വിഴുപുറം, പുതുച്ചേരി, ഹാവലോക്് ദ്വീപ്
ഏപ്രില്‍ 22, ഓഗസ്റ്റ് 20 – കാഞ്ഞങ്ങാട്, കാസര്‍കോട്, മടിക്കേരി, മൈസൂരു, ശ്രീരംഗപട്ടണം, ചെങ്ങം, തിരുവണ്ണാമലൈ, ദിണ്ഡിവനം, ലോങ് ദ്വീപ്
ഏപ്രില്‍ 23, ഓഗസ്റ്റ് 19 – ഉപ്പള ഗേറ്റ്, പുത്തൂര്‍, അരക്കല്‍ഗുഡ്, കൃഷ്ണരാജ് പേട്ട, മേൽക്കോട്ടൈ, മാണ്ഡ്യ, ചന്നപട്ടണ, ഹൊസൂര്‍, കൃഷ്ണഗിരി, തിരുപ്പത്തൂര്‍, വനയമ്പാടി, കാവലൂര്‍, ആമ്പൂര്‍, അരണി, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, മഹാബലിപുരം, കേളമ്പാക്കം
ഏപ്രില്‍ 24, ഓഗസ്റ്റ് 18 – മംഗലാപുരം, ബെംഗളൂരു, ഹാസന്‍, കോളാര്‍, ചെന്നൈ, ആവടി, തിരുവള്ളൂര്‍, വെല്ലൂര്‍, അരക്കോണം, ശ്രീപെരുമ്പത്തൂർ, ആർകോട്ട്
ഏപ്രിൽ 25, ഓഗസ്റ്റ് 17 – ഉഡുപ്പി, ബ്രഹ്മാവർ, ശ്രിങ്കേരി, ചിക്കമംഗളൂരു
ഓഗസ്റ്റിൽ മഴസാധ്യതയുള്ളതിനാൽ നിഴലില്ലാ ദിനം കൂടുതൽ വെളിപ്പെടാറില്ല.