ADVERTISEMENT

സംസ്ഥാനത്ത് ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം അൽപം നേരത്തേ എത്തിയേക്കും. സാധാരണ മേയ് 20ന് ആൻഡമാനിൽ എത്തുന്ന കാലവർഷം ഇത്തവണ 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കാലവർഷം കേരളത്തിൽ പ്രവേശിക്കും.

കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷം ശരാശരിയിലും കൂടുതലായിരിക്കുമെന്നാണു കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. എൽനിനോ പ്രതിഭാസം ഇല്ലാത്തതിനാൽ മികച്ച മൺസൂണിനുള്ള സാധ്യതയുണ്ട്. ഇത്തവണ രാജ്യത്ത് 105% വരെ മൺസൂൺ മഴ ലഭിച്ചേക്കുമെന്നു നേരത്തേ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

മൺസൂൺ മഴയല്ല

മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്. മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.

ശരാശരി 4 കോടി വർഷം മുൻപെങ്കിലുമാണ് മൺസൂൺ ഉദ്ഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്നു നാം കാണുന്ന തെക്കൻ ഏഷ്യൻ മൺസൂൺ ഘടനകൾ ഏകദേശം പാലിയോജീൻ കാലഘട്ടത്തിലാണ് ഉദ്ഭവിച്ചത്. സങ്കീർണമായ കാലാവസ്ഥാ മാറ്റങ്ങൾ ഉടലെടുത്ത ഒരു കാലഘട്ടമായിരുന്നു അത്. കരയും സമുദ്രവും തമ്മിലുള്ള താപനിലാ വ്യത്യാസമാണ് മൺസൂണിനു വഴിയൊരുക്കുന്നത്. വേനൽക്കാലത്ത് ജലത്തെക്കാൾ കൂടുതൽ വേഗത്തിൽ കര ചൂടുപിടിക്കുകയും തദ്ഫലമായി കരയിൽ നിന്ന് നീരാവി കലർന്ന വെള്ളം ഉയർന്ന് അതിനു ബാഷ്പീകരണം സംഭവിച്ച് മഴയായി പെയ്യുകയും ചെയ്യും.

English Summary:

The southwest monsoon is predicted to arrive earlier than usual in the Andaman and Nicobar Islands, potentially leading to an earlier arrival in Kerala and above-average rainfall across the region. Strong winds and thunderstorms are also forecast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com