Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയജലം കടലിലെത്താൻ വൈകുന്നത് എന്തുകൊണ്ട്?

കെട്ടിക്കിടക്കുന്ന പ്രളയജലത്തിന്റെ കടലിറക്കം തടയുന്നത് സമുദ്രത്തിലെ വിവിധ പ്രതിഭാസങ്ങളാണ്.

1.ഉയർന്ന സമുദ്ര നിരപ്പ്

Sea-Erosion

നിലവിൽ 25 സെന്റീമീറ്റർ ഉയർന്നു നിൽക്കുകയാമ് സമുദ്രം. കഴിഞ്ഞ ഏഴു വർഷത്തെ അപേക്ഷിച്ച് ഉയർന്ന ജലനിരപ്പാണിത്. ഇതാണ് വെള്ളം കടലിലേക്ക് ഇറങ്ങുന്നതിന്റെ അളവും വേഗതയും കുറയ്ക്കുന്ന പ്രധാന ഘടകം.

2.വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റേയും വ്യത്യാസം കുറവ്

സാധാരണയായി വേലിയേറ്റ, വേലിയിറക്ക സമയത്തെ സമുദ്ര നിരപ്പുകൾ തമ്മിലുള്ള വ്യത്യാസം 5 സെന്റീമീറ്റർ മാത്രമാണ്. ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഇത് തീരെ കുറവാണ്. അതുകൊണ്ട് തന്നെ വേലിയിറക്ക സമയത്ത് കടലിൽ ഇറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറവാണ്. രണ്ട് ദിവസത്തിനു ശേഷം വേലിയേറ്റ, വേലിയിറക്ക സമയത്തെ സമുദ്രനിരപ്പിന് വ്യത്യാസം കൂടുകയും കെട്ടിക്കിടക്കുന്ന പ്രളയ ജലത്തെ കടൽ കൂടുതലായി ഏറ്റുവാങ്ങുകയും ചെയ്യും.

3.കടലിലെ തിരിച്ചുകുത്ത്

Sea-Erosion-Malappuram

കടൽ തീരങ്ങളിൽ തിരമാലകൾ ഇപ്പോൾ കൂടുതലാണ്. ഒന്നിനു പിറകേ ഒന്നൊന്നായി തിരമാലകൾ കൂമ്പാരം കൂട്ടുന്ന ഈ പ്രതിഭാസം (വേവ് ആൻഡ് വിൻഡ് സെറ്റ് അപ്) . കരയ്ക്ക് അഭിമുഖമായി അടിക്കുന്ന ശക്തമായ കാറ്റും കരയെത്തുന്നതിന് മുൻപ് ചിതറുന്ന തിരകളും ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു.