Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറയൂർ മലനിരകൾ നിറയെ മധുരം കിനിയുന്ന ഓറഞ്ച്!

മറയൂർ മലകളിലിപ്പോൾ മധുവൂറും ഓറഞ്ചിന്റെ വിളവെടുപ്പു കാലം. വലുപ്പം കുറവാണെങ്കിലും മധുരം കിനിയുന്ന ഓറഞ്ചാണ് ഇവിടത്തെ പ്രത്യേകത. സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലയാർ, വാഗുവരൈ തേയിലത്തോട്ടങ്ങളിൽ ഇടവിളയായാണ് ഓറഞ്ച് കൃഷിയിറക്കിയിരിക്കുന്നത്. ശൈത്യകാല ആരംഭത്തിൽ ഒക്ടോബർ– ഡിസംബറിലാണ് വിളവെടുപ്പ്.

orange-fruit

തേയിലത്തോട്ടങ്ങളിൽ വർണവുമായി തലയുയർത്തി നിൽക്കുന്ന ഓറഞ്ച് മരങ്ങൾ മൂന്നാർ– മറയൂർ റൂട്ടിലെ മനോഹര കാഴ്ചയാണിപ്പോൾ. കീടനാശിനികളോ രാസവസ്തുക്കളോ ഉപയോഗിക്കാത്ത ശുദ്ധമായ ഓറഞ്ചാണ് ഇവിടത്തെ പ്രത്യേകത. ഈ റൂട്ടിൽ പാതയോരങ്ങളിൽ വി‍ൽപനയ്ക്കു കൂട്ടിയിട്ടിരിക്കുന്ന ഓറഞ്ച് വാങ്ങാനെത്തുന്നതു കൂടുതലും വിനോദസഞ്ചാരികളാണ്. കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയാണു വില.