Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പൂവിനു പൊന്നും വില; കിലോയ്ക്ക് 2000 രൂപ വരെ

മുല്ലപ്പൂവിനു തമിഴ്നാട്ടിൽ പൊന്നും വില. ഇന്നലെ കിലോയ്ക്ക് 1200 രൂപയായിരുന്നു വില. കഴിഞ്ഞയാഴ്ചകളിൽ കിലോയ്ക്ക് 2000 രൂപ വരെ ഉയർന്നിരുന്നതായി വ്യാപാരികൾ പറയുന്നു. വിവാഹദിനങ്ങൾ വരും ദിവസങ്ങളിൽ കൂടുതലായതിനാലും പ്രതികൂല കാലാവസ്ഥയെ തുടർന്നു ഉൽപാദനം കുറഞ്ഞതിനാലുമാണു മുല്ലപ്പൂ വില കുതിക്കുന്നത്.

തമിഴ്‌നാട് ഡിണ്ടിഗൽ, നിലക്കോട്ട, ഒട്ടംഛത്രം, പഴനി, ആയക്കുടി, വത്തലഗുണ്ട് എന്നിവിടങ്ങളിലായി ആയിരത്തിലധികം ഹെക്ടർ സ്ഥലത്താണ് മുല്ലപ്പൂ കൃഷി ചെയ്യുന്നത്. മുല്ലപ്പൂവിനെ കൂടാതെ മറ്റു പൂക്കൾക്കും വിലക്കൂടുതലാണ്.