Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിടത്തിനു മുകളിൽ അകപ്പെട്ട നായ; പാവം! അറിയാതെ കയറിപ്പോയതാണ്

 Dog trapped on roof

കരുതലിന്റെ കരം നീട്ടിയിട്ടും താഴെയിറങ്ങാതെ കോഴിക്കോട് പാണ്ടികശാല കെട്ടിടത്തിനു മുകളിലൊരു നായ. വലിയങ്ങാടി കോയസ്സൻ കോയ റോഡിലെ മുണ്ടൊളി പാണ്ടികശാല പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലാണ് ആഴ്ചകളായി ഒരു നായ അകപ്പെട്ടിരിക്കുന്നത്. ഓടിട്ട മേൽക്കൂരയ്ക്കു മുകളിൽ നായ എങ്ങനെയെത്തിയെന്നു വ്യക്തമല്ല. 

ആഴ്ചകൾക്കു മുൻപ് ഒരു ശനിയാഴ്ച സന്ധ്യയോടെ നായ പാണ്ടികശാലക്കുള്ളിലേക്കു പോകുന്നതു ചിലർ കണ്ടിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മേൽക്കുരയ്ക്കു മുകളിൽ നായ ഇടക്കിടെ പ്രത്യക്ഷപ്പെടും. പാണ്ടികശാലക്കുള്ളിലെ ഗോവണി വഴി കയറി എങ്ങനെയോ ഓടിനു മുകളിലെത്തിയതാകാം. തിരിച്ചിറങ്ങാൻ വഴി മനസ്സിലാകാതെ അകപ്പെട്ടിരിക്കുകയാണ്.മേൽക്കൂരയുടെ പല ഭാഗത്തും  പ്രത്യേക്ഷപ്പെടുന്ന നായ തലയെടുപ്പോടെ റോഡിലേക്കു നോക്കിയിരിക്കും.

ജനം കൂടിയാൽ ഉടനെ മേൽക്കൂരയുടെ മറുഭാഗത്തേക്കു പോകും. കൗതുകവും സങ്കടവും ജനിപ്പിക്കുന്ന ഈ കാഴ്ച ആഴ്ചകളായിട്ടു തുടരുകയാണ്. കച്ചവടക്കാരും മറ്റും ഓടിനു മുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന പഴംപൊരിയാണു നായയുടെ ഭക്ഷണം. പഴയ കെട്ടിടമായതിനാൽ മേൽക്കൂരയ്ക്കു മുകളിൽ കയറി നായയെ ഇറക്കാനും കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.