ADVERTISEMENT

കോഴിക്കോട് വെസ്റ്റ് നല്ലൂർ തത്തയിൽപടി പാണ്ടിപ്പാടം കനാലിൽ നീരാളിയെ കണ്ടെത്തി. കഴിഞ്ഞ രാത്രിയുണ്ടായ വേലിയേറ്റത്തിൽ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ ജീവിയെ രാവിലെയാണ് നാട്ടുകാർ കണ്ടത്. വൃദ്ധ സ്ത്രീ നീരാളി(ഓൾഡ് ലേഡി ഓക്ടോപസ്)എന്ന പേരിൽ അറിയപ്പെടുന്ന നീരാളിക്കു 53 സെന്റീമീറ്റർ നീളമുണ്ട്.

ഫാറൂഖ് കോളജ് അധ്യാപകൻ ഡോ. കെ.കിഷോർ കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം(സിഎംഎഫ്ആർഐ)ശാസ്ത്രജ്ഞൻ ഡോ. പി.കെ.അശോകനാണ് ഇനം തരിച്ചറിഞ്ഞത്. ജീവിയെ പിന്നീട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോഴിക്കോട് ഓഫിസിനു കൈമാറി.

ഇത്തവണ തുലാവർഷം കുറവായതിനാലും നദികളിൽ നീരൊഴുക്ക് കുറഞ്ഞതിനാലുമാണ് ആഴക്കടലിൽ മാത്രം ജീവിക്കുന്ന നീരാളി ഉപ്പുരസം കൂടുതലുള്ള പുഴയിലേക്ക് കയറി വരുന്നതെന്നു ഡോ. പി.കെ.അശോകൻ പറഞ്ഞു. സിസ്ടോപസ് വർഗത്തിലുള്ള ഇത്തരം നീരാളികളെ ജനുവരിയിൽ ഗുജറാത്തിലെ നർമദ നദീ അഴിമുഖത്തും കണ്ടെത്തിയിരുന്നു. പാണ്ടിപ്പാടം കനാലിൽ നീരാളിയെ കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ ഒട്ടേറെ പേർ കാണാനെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com