ADVERTISEMENT

കൊടും വേനലിൽ മരത്തൊലി ഉരിഞ്ഞും ക്രൂരത. വഴിയോരത്തുള്ള തണൽ മരങ്ങളുടെ തൊലിയാണ് അജ്ഞാത സംഘം ചെത്തിയെടുക്കുന്നത്. വേനൽച്ചൂടു താങ്ങാനാകാതെ മരങ്ങൾ ഉണക്കുഭീഷണി നേരിടുന്നനിടെയാണു പുറമെയുള്ള തൊലി ചെത്തിയെടുക്കുന്നത്. പാലക്കാട് ചാത്തപുരം ജംക്‌ഷനു സമീപം ഇത്തരത്തിൽ തൊലിയെടുത്തിട്ടുണ്ട്. പച്ചമരുന്നിന്റെ പേരു പറഞ്ഞാണു തൊലിയെടുപ്പ്. ഉങ്ങ്, കൊന്ന ഉൾപ്പെടെയുള്ള മരങ്ങളാണു സമാന ഭീഷണി നേരിടുന്നത്.

അരുത്; നിയമ വിരുദ്ധമാണ്

ഏതു മരത്തിന്റെതായാലും തൊലി ചെത്തിയെടുക്കാൻ ആർക്കും അനുമതിയില്ല. പൊതുസ്ഥലങ്ങളിൽ മരത്തൈ നട്ടാൽ ആദ്യ 3 വർഷം പരിപാലനച്ചുമതല വനം വകുപ്പിനാണ്. ശേഷം അതു ബന്ധപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥ വകുപ്പിനാകും. മരത്തൊലി ചെത്തിയെടുക്കുന്നതു നിയമവിരുദ്ധമാണ്. പൊതുമുതൽ‌ നശിപ്പിക്കൽ, പൊതുമുതൽ മോഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ നിർവചനത്തിൽപെടുത്താവുന്ന കുറ്റമാണിത്. തണൽ മരങ്ങളുള്ള റോഡിന്റെ ചുമതലക്കാർക്കു പൊലീസിൽ പരാതി നൽകാം.

ആസിഡ് ഒഴിച്ചും നശിപ്പിക്കുന്നു

വേരിലും മറ്റും ആസിഡ് ഒഴിച്ചുവരെ മരം നശിപ്പിക്കുന്നുണ്ട്. കടകൾക്കു മുൻവശത്തു നിൽക്കുന്ന മരങ്ങൾ അധികം താമസിയാതെ ഉണങ്ങുന്നതിനു പിന്നിൽ ആസിഡ് പ്രയോഗം വരെ ഉണ്ടെന്നു വനംവകുപ്പ് പറയുന്നു. മരത്തിന്റെ ചുവട്ടിൽ സ്ഥിരമായി തീയിടുന്നതും പതിവു കാഴ്ചയാണ്. കാഴ്ചയിലോ വഴിയിലോ തടസ്സമുള്ള മരങ്ങളാണു സമാന രീതിയിൽ നശിപ്പിക്കപ്പെടുന്നത്. അനുമതിയില്ലാതെ ഒരു മരവും നശിപ്പിക്കാൻ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com