യോ..യോ...തമിഴ് യോമാൻ ഇനി തമിഴ്നാടിന്റെ സംസ്ഥാന ശലഭം!

|Tamil yeoman declared Tamil Nadu's state butterfly
SHARE

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തമിഴ് യോമാൻ ചിത്രശലഭം (സിറൊച്ചോറ തായിസ്) ഇനി തമിഴ്നാടിന്റെ സംസ്ഥാന ശലഭം.   തമിഴ് മാരവൻ എന്ന പ്രദേശിക നാമത്തിൽ അറിയപ്പെടുന്ന യോമാൻ ശലഭത്തെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു. ഓറഞ്ച് നിറമുള്ള ഇവയുടെ ചിറകുകളുടെ വശങ്ങൾക്കു  തവിട്ടു നിറമാണ്.   പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന 32 ചിത്രശലഭ ഇനങ്ങളിൽ ഒന്നാണിത്. 

കൂട്ടമായി സഞ്ചരിക്കുന്ന ഇവയെ മലയോരങ്ങളിലാണു കൂടുതലായും കാണപ്പെടുന്നത്.  പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെയും, വൈൽഡ് ലൈഫ് ചീഫ് വാർഡന്റെയും ശുപാർശ അനുസരിച്ചാണു സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ശലഭത്തെ നിശ്ചയിക്കാൻ പത്തംഗ സംഘം പശ്ചിമഘട്ടത്തിൽ നടത്തിയ പഠനത്തിനു ശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA