ADVERTISEMENT

വയനാടൻ മലനിരകളിൽ വള്ളിപ്പാല വർഗത്തിൽപെടുന്ന പുതിയ സസ്യത്തെ 5 വർഷത്തെ നിരീക്ഷണത്തിനൊടുവിൽ സസ്യശാസ്ത്ര ഗവേഷകർ കണ്ടെത്തി. എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ മുൻ മേധാവിയും ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറിയുമായ ഡോ. വി.ബാലകൃഷ്ണൻ ശാസ്ത്രലോകത്തിനു നൽകിയ സംഭാവനകളെ മുൻനിർത്തി ഈ സസ്യത്തിനു‘ടൈലോഫോറ ബാലകൃഷ്ണാനീ’ എന്നു പേരിട്ടു.‘ടൈലോഫോറ നെഗ്ലെക്ട’എന്ന മറ്റൊരു സസ്യത്തെക്കൂടി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

വെള്ളയും പിങ്കും കലർന്ന പൂക്കൾ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയിൽ തൂവൽമല പ്രദേശത്താണ് കണ്ടെത്തിയത്. രണ്ടു സസ്യങ്ങളെയും സംരക്ഷണപ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചൻ എം.സലിം, ജയേഷ് പി.ജോസഫ്, എം.എം.ജിതിൻ, ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകൻ ഡോ. റെജി യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com