ADVERTISEMENT

രണ്ടു പതിറ്റാണ്ടിനിടയിൽ കൊച്ചി മരട് മുനിസിപ്പിലാറ്റിയിലെ സസ്യജാലങ്ങൾ പകുതിയിലേറെ കുറഞ്ഞുവെന്നു റിപ്പോർട്ട്.  ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതത്തെ കുറിച്ചു പഠിക്കാൻ നിയോഗിച്ച മദ്രാസ് ഐഐടിയുടെ റിപ്പോർട്ടിലാണു മരടിലെ സസ്യജാലങ്ങൾ പകുതിയിലേറെ കുറഞ്ഞെന്നു പറയുന്നത്. ഇക്കാലയളവിൽ മരടിലെ കെട്ടിട, റോഡ് നിർമാണങ്ങൾ പല മടങ്ങാണു വർധിച്ചത്. 2001– 05 കാലഘട്ടത്തിൽ ഭൂവിസ്തൃതിയുടെ 55% വരെയായിരുന്നു മരട് മുനിസിപ്പാലിറ്റിയിലെ സസ്യജാലങ്ങൾ. 2018–19 ആയപ്പോഴേക്കും ഇത് 25% വരെയായി കുറഞ്ഞു. ഇതേ കാലയളവിൽ 26% മാത്രമായിരുന്ന കെട്ടിട, റോഡ് നിർമാണങ്ങൾ 2018–19 ആയപ്പോഴേക്കും 61 ശതമാനമായി വർധിച്ചു. ജലാശയങ്ങളുടെ വിസ്തൃതി 16 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറഞ്ഞു.

വികസന പ്രവർത്തനങ്ങൾ വലിയ തോതിൽ കണ്ടൽ വനങ്ങളുടെ നാശത്തിനും കാരണമായി. 2002– 14 കാലഘട്ടത്തിൽ 0.92 ചതുരശ്ര കിമീ കണ്ടൽ വനങ്ങളാണു കുറഞ്ഞത്. ഇതു പരിസ്ഥിതിയെ ബാധിച്ചു.  പ്രതിവർഷം 28.5 ടൺ കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതു നിയന്ത്രിക്കാൻ കഴിയുമായിരുന്ന കണ്ടൽ വനങ്ങളാണ് ഇല്ലാതായത്.ജല മലിനീകരണത്തിനും മത്സ്യ സമ്പത്ത്, ജൈവ വൈവിധ്യം എന്നിവ നശിക്കാനും ഇതു കാരണമായി.കൊച്ചിയിലെ തീരനിയന്ത്രിത മേഖലയെ (സിആർഇസഡ്) സംബന്ധിച്ച വ്യക്തമായ പഠനങ്ങൾ ആവശ്യമാണ്.  സിആർഇസഡിലെ മത്സ്യ സമ്പത്ത്, പരിസ്ഥിതി, ചതുപ്പു പ്രദേശങ്ങൾ എന്നിവയെക്കുറിച്ചു വ്യക്തമായ പഠനങ്ങൾ ആവശ്യമാണെന്നു മദ്രാസ് ഐഐടി സംസ്ഥാന സർക്കാരിനോടു ശുപാർശ ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com