കായ്ച്ചുനിൽക്കുന്ന എണ്ണപ്പനത്തോട്ടങ്ങൾ കൗതുകമാകുന്നു!

 Red oil palm plantation
വിളവെടുത്ത എണ്ണപ്പന കുലകൾ സംഭരണ ശാലയിലേക്ക് കൊണ്ട് പോകാൻ കൂട്ടിയിരിക്കുന്നു.
SHARE

കായ്ച്ചുനിൽക്കുന്ന എണ്ണപ്പനത്തോട്ടങ്ങൾ  സഞ്ചാരികൾക്ക് കൗതുകമാകുന്നു. അതിരപ്പിള്ളി തുമ്പൂർമുഴി വിനോദ കേന്ദ്ര പരിസരത്ത് നിന്നാണ് കൃഷി ആരംഭിക്കുന്നത്.ആനമല പാതയുടെ വലതുവശം ചേർന്ന് പുഴയോരാത്താണ് എണ്ണപന തോട്ടം.കേരളം എണ്ണപന കൃഷിക്ക് അനുയോജ്യമായ സ്ഥലമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വേനലിൽ സഞ്ചാരികളുടെ വിശ്രമ സ്ഥലങ്ങൾ കൂടിയാണ് എണ്ണപ്പനനകൾ തിങ്ങി നിറഞ്ഞ തോട്ടം.പുഴയിൽ നിന്ന് വീശുന്ന കാറ്റും തണലുമാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്.എന്നാൽ സന്ദർശകർ തോട്ടത്തിൽ മാലിന്യം തള്ളാൻ തുടങ്ങിയതോടെ നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് അധികൃതർ.പൊതു മേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ 700 ഹെക്ടറിലാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്.  തൈ നട്ട്‌ 3 വർഷം തികയുമ്പോൾ  പനകൾ കായ്ക്കും.ലാഭം കൊയ്തിരുന്ന തോട്ടങ്ങൾ ഇപ്പോൾ കാട്ടാന ശല്യം മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA