ADVERTISEMENT

മനുഷ്യവംശം ഉടലെടുത്തതിനു ശേഷം ഭൂമി ഇന്നേവരെ നേരിടാത്ത ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സമുദ്രതാപനവും കാലാവസ്ഥാ കെടുതികളുമെല്ലാം ഭൂമിയിലെ ജീവന്‍റെ തന്നെ നിലനില്‍പിനെ ബാധിക്കുന്ന ഗതിയിലാണ് പുരോഗമിക്കുന്നത്. സമുദ്രങ്ങള്‍ കൂടുതല്‍ അമ്ലാംശമുള്ളതായി മാറുന്നു. ഭൗമചരിത്രത്തിലെ ആറാമത്തെ കൂട്ടവംശനാശം ആരംഭിച്ചിരിക്കുന്നു എന്നതും ഈ പ്രതിസന്ധികളോടു ചേര്‍ത്തു വായിക്കാം.

എന്നാല്‍ മുകളില്‍പറഞ്ഞവയെല്ലാം മനുഷ്യര്‍ നേരിട്ട് അനുഭവിക്കുന്നതായ കാര്യങ്ങളാണ്. എന്നാല്‍ നേരിട്ട് അനുഭവിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാത്ത ചില പ്രതിസന്ധികളും ഭൂമിയില്‍ ഉടലെടുത്തു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇതിലൊന്നാണ് ഭൂമിയിലെ ഫോസ്ഫറസിന്‍റെ അളവിലുണ്ടാകുന്ന കുറവ്. തൊട്ടടുത്ത തലമുറയെ പോലും സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് ആഴ്ത്താന്‍ ഫോസ്ഫറസിന്റെ കുറവ് കാരണമാകുമെന്നാണു ഗവേഷകർ പറയുന്നത്. 

ഫോസ്ഫറസ്

മനുഷ്യനുള്‍പ്പടെയുള്ള എല്ലാ ജീവികള്‍ക്കും സസ്യജാലങ്ങൾക്കും ആവശ്യമായ അടിസ്ഥാന മൂലകങ്ങളില്‍ ഒന്നാണ് ഫോസ്ഫറസ്. അതായത് ജീവജാലങ്ങളുടെ ഡിഎന്‍യില്‍ ഊര്‍കൈമാറ്റത്തിന് ആവശ്യമായ ഘടകമാണ് ഫോസ്ഫറസ്. സസ്യങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഫോസ്ഫറസ് വളങ്ങള്‍ ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമാണ്. 

പക്ഷേ ഫോസ്ഫറസിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ പ്രതിസന്ധി സൃഷിടിച്ചിരിക്കുന്നതും ഇത്തരം ആവശ്യങ്ങള്‍ക്കായി കുഴിച്ചെടുക്കുന്ന മനുഷ്യന്‍റെ ശീലമാണ്. ഫോസ്ഫറസ് ഒരു പുനരുപയോഗ സാധ്യതയുള്ള ഇന്ധനമല്ല. അതുകൊണ്ട് തന്നെ ഇന്നല്ലെങ്കില്‍ നാളെ പെട്രോളിയം പോലെയോ ഒരു പക്ഷേ അതിലും വേഗത്തില്‍ഫോസ്ഫറസ് തീരും. ഇപ്പോള്‍ തന്നെ ഫോസ്ഫറസ് ലഭിക്കുന്ന ഖനികളുടെ എണ്ണം വളരെ കുറവാണ്. ഇവയില്‍ പലതിലും ഫോസ്ഫറസ് ഏതാണ്ട് പൂര്‍ണമായും പുറത്തെടുത്തു കഴിഞ്ഞു.

കഴിഞ്ഞ 50 വര്‍ത്തിനിടെ ഫോസ്ഫറസ് ഉപയോഗിക്കുന്ന കൃത്രിമ രാസവളങ്ങളുടെ അളവ് ഏതാണ്ട് അഞ്ചിരട്ടി ആയിട്ടുണ്ട്. അതായത് അത്ര തന്നെ അധികം അളവില്‍ ഫോസ്ഫറസ് ഉപയോഗിക്കപ്പെടുകയും കാലിയാക്കപ്പെടുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും മനുഷ്യരുടെ അംഗസംഖ്യയും കാര്‍ഷിക ഉൽപന്നങ്ങളുടെ ആവശ്യവും വർധിക്കുന്നതോടെ ഫോസ്ഫറസിന്‍റെ ഉപയോഗവും ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ഈ ആവശ്യത്തിന് ഉതകുന്ന ഫോസ്ഫറസ് തന്നെ ഒരു പക്ഷേ ലഭ്യമായേക്കില്ല എന്നതാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 ഗവേഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 

സംരക്ഷണം സാധ്യമാണോ ?

ഫോസ്ഫറസ് നീണ്ട കാലത്തേയ്ക്ക് സംരക്ഷിക്കപ്പെടുന്നു എന്നും ഇവയുടെ ഉപയോഗം നിയന്ത്രിതമാണെന്നും ഉറപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫോസ്ഫറസിന്‍റെ ഈ ക്ഷാമം ആരും ശ്രദ്ധിക്കുന്നില്ല എന്നതിനുദാഹരണമാണ് മറ്റ് പല ധാതുക്കളുടെയും ഊര്‍ജസ്രോതസ്സുകളുടെയും സംരക്ഷണത്തിനുണ്ടായത് പോലെ രാജ്യാന്തര തലത്തില്‍ ഒരു നീക്കം പോലും ഉണ്ടാകാത്തതെന്ന് ഗവേഷകനായ കാസ്പര്‍ റീട്സെല്‍ കുറ്റപ്പെടുത്തുന്നു. 

ഇപ്പോഴത്തെ അതേ അളവിൽ ഫോസ്ഫറസിന്‍റെ ഉപയോഗം തുടര്‍ന്നാണ് 80 വര്‍ഷത്തിനുള്ളില്‍ ഈ ധാതുവിന്‍റെ സ്രോതസ്സുകള്‍ കാലിയാകും എന്ന് ഗവേഷകര്‍ ചൂണ്ടിക്കട്ടുന്നു. ഇതാകട്ടെ 400 വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ആകെ ഫോസ്ഫറസിന്‍റെ തന്നെ അളവ് പൂജ്യത്തിന് തുല്യമാകാന്‍ കാരണമാകുമെന്നും ഗവേഷകര്‍ ഭയക്കുന്നു. ഫോസ്ഫറസിന്‍റെ കൃത്രിമ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ഫോസ്ഫറസിന്‍റെ പുനരുപയോഗ സാധ്യത കൂടി പരിശോധിക്കാന്‍ പഠനങ്ങളും വേണം എന്നതാണ് ഇവരുടെ അഭിപ്രായം. ഇതിനായി ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com