‘ചേരക്കോഴി’ ആയഞ്ചേരിയിൽ എത്തുന്നത് 22 വർഷത്തിനു ശേഷം!

Indian Darter
SHARE

വംശനാശ ഭീഷണി നേരിടുന്ന നീർപക്ഷി ഇനമായ ചേരക്കോഴിയെ (ഇന്ത്യൻ ഡാർട്ടർ) വടകര ആയഞ്ചേരി ടൗണിനു സമീപത്തുള്ള വലയിൽ കണ്ടെത്തി. കഴുത്തിനു നല്ല നീളമുള്ളതിനാൽ എസ് ആകൃതിയിൽ വളച്ചുവച്ചാണ് ഇരിക്കുക. ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ചേരക്കോഴിക്കു മത്സ്യവും മറ്റു ജലജീവികളുമാണ് ഇഷ്ടഭക്ഷണം.

കേരളത്തിലെ കോൾ നിലങ്ങളിൽ കണ്ടുവരുന്ന ചേരക്കോഴി 22 വർഷത്തിനു ശേഷമാണ് ആയഞ്ചേരിയിൽ എത്തുന്നതെന്നു പക്ഷിനിരീക്ഷകനും അധ്യാപകനുമായ ജി.കെ.പ്രശാന്ത് പറഞ്ഞു. തട്ടേക്കാട് പക്ഷിസങ്കേതത്തിലും കുമരകത്തും കണ്ടുവരുന്ന ഈ പക്ഷി വംശനാശ ഭീഷണിയിലാണ്.

ഓണക്കാലമാണ് ഇവയുടെ പ്രജനനകാലം. കേരളത്തിൽ തൃശൂർ ജില്ലയിലാണു കൂടുതലും പ്രജനനം നടത്തുന്നത്. നവംബറിൽ വിവിധ ഇനം ദേശാടനപ്പക്ഷികൾ ആയഞ്ചേരി കോൾനിലങ്ങളിൽ എത്താറുണ്ട്. മകരക്കൊയ്ത്തു കഴിഞ്ഞു വെള്ളം വലിഞ്ഞു തുടങ്ങുന്ന ഫെബ്രുവരിയിലാണു രണ്ടാംഘട്ട ദേശാടനപ്പക്ഷികളുടെ വരവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA