ADVERTISEMENT

വനമേഖലയിൽ ദേശാടനം നടത്തുന്ന ചെമ്പുവാലൻ പാറ്റപിടിയൻ (റസ്റ്റി ടെയ്‌ല്ഡ് ഫ്ലൈക്യാച്ചർ) പക്ഷിയെ ചേർത്തലയിൽ കണ്ടെത്തി. പക്ഷി നിരീക്ഷകനായ കെ. ഗിരീഷ്‌കുമാറാണ് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഇലഞ്ഞിയിൽ പാടശേഖരത്തിനു സമീപത്തു നിന്നും പക്ഷിയെ കണ്ടെത്തിയത്.

ദേഹം മുഴുവൻ തവിട്ടുനിറത്തിലുള്ള ഇതിന്റെ വാലിന്റെ ഭാഗത്ത് ചെമ്പൻ നിറമാണ്.14 സെന്റിമീറ്റർ വരെ നീളവും 11 മുതൽ 16 ഗ്രാംവരെ തൂക്കവുമാണിതിനുള്ളത്. പ്രാണിവേട്ടയാണ് ഇവയുടെ പ്രധാന ജോലി.

ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇതിനെ കേരളത്തിലെ വനങ്ങളിൽ കാണാം. ജില്ലയിൽ ആദ്യമായാണ് ഈ കുഞ്ഞൻ ദേശാടനപക്ഷിയെ കാണുന്നത്. ഇതോടെ ജില്ലയിലെ പക്ഷി സമ്പത്ത് 295 ആയി.

English Summary: Rusty-tailed flycatcher spotted in Cherthala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com