ADVERTISEMENT

മലമുകളിൽ നിന്ന് കൂറ്റൻ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നതുപോലെ തോന്നും ഈ ദൃശ്യം കണ്ടാൽ. എന്നാൽ വെള്ളച്ചാട്ടമല്ല മേഘക്കൂട്ടമാണ് താഴേക്ക് ഒഴുകിയിറങ്ങുന്നത് മനസ്സിലാക്കുമ്പോഴാണ് അമ്പരപ്പേറുന്നത്. മനോഹരമായ ഈ ദൃശ്യങ്ങൾ വിദേശരാജ്യങ്ങളിലേതല്ല എന്നറിയുമ്പോഴാണ് പലരും ഞെട്ടുന്നത്.

പറഞ്ഞുവരുന്നത് മിസോറാമിന്റെ തലസ്ഥാനമായ ഐസോളിലെ മേഘക്കൂട്ടങ്ങളെക്കുറിച്ചാണ്. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം പോലെ തോന്നിക്കുന്ന മേഘക്കൂട്ടത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ  പങ്കുവച്ചതോടെയാണ് തരംഗമായത്. നാല് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. വിസ്മയിപ്പിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ ഐസോളിനു മാത്രം അവകാശപ്പെട്ടതാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അദ്ഭുതങ്ങളിൽ ഒന്നാണിതും.

മുകളിലേക്ക് കുതിക്കുന്ന വെള്ളച്ചാട്ടം

ഇതേപോലെതന്നെ മഹാരാഷ്ട്രയിലെ മറ്റൊരു അദ്ഭുതമാണ് നാനേഘട്ട് എന്നും നാനാ ഘട്ട് എന്നും അറിയപ്പെടുന്ന വെള്ളച്ചാട്ടം. മഹാരാഷ്ട്രയിലെ മലനിരകളിലാണ് ഇതിന്റെ സ്ഥാനം.പശ്ചിമഘട്ട മലനിരകൾക്കും കൊങ്കൺ കടൽതീരത്തിനും ഇടയിലായി ഡക്കാൻ പീഢഭൂമിയിലൂടെ ഒഴുകുന്ന ഈ വെള്ളച്ചാട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. മറ്റെല്ലാ വെള്ളച്ചാട്ടങ്ങളും ഉയർന്ന പ്രതലത്തിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ ഈ വെള്ളച്ചാട്ടം താഴെനിന്നും മുകളിലേക്കാണ് പലപ്പോഴും ഒഴുകുന്നത്. ആഞ്ഞു വീശുന്ന കാറ്റാണ് ഈ മാന്ത്രിക കാഴ്ചയ്ക്കു പിന്നിൽ. ഈ ദൃശ്യങ്ങളും ഇതോടൊപ്പം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English Summary: Clouds Floating Down The Mountains In Mizoram Look Like A Giant Magical Waterfall!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com