ADVERTISEMENT

കൃഷി പണികൾ പുരോഗിക്കുന്ന കോൾപ്പാടങ്ങൾ രാജഹംസങ്ങളുടെ പറുദീസയാകുന്നു. ഗ്രേറ്റർ ഫ്ലമിംഗോ എന്ന പേരിലറിയപ്പെടുന്ന വലിയ രാജഹംസങ്ങളാണ് സഞ്ചാരികളുടെയും പക്ഷിനിരീക്ഷകരുടെയും മനം കുളിർപ്പിക്കുന്നത്. ഇത്രയധികം രാജഹംസങ്ങളെ കൂട്ടമായി ഇവിടത്തെ കോൾപ്പാടങ്ങളിൽ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് ദേശാടന കിളികളെ നിരീക്ഷിക്കാനെത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ ശ്രീജിത്ത് പെരിഞ്ഞനം പറഞ്ഞു. 

കോൾപ്പാടങ്ങൾക്ക് നടുവിലൂടെ പോകുന്ന വെങ്കിടങ്ങ് - പുല്ല റോഡിന്റെ ടാറിട്ട ഭാഗം അവസാനിക്കുന്ന അമ്പത്തൊന്നാം തറയ്ക്ക് സമീപമാണ് കൂടുതൽ രാജഹംസങ്ങളെ ഇന്നലെ കണ്ടെത്തിയത്. പെലിക്കൻ പക്ഷികളും ഇവയുടെ കൂട്ടത്തിൽ എത്തിയിട്ടുണ്ട്. ആഫ്രിക്ക, യൂറോപ്പ്, തെക്കു കിഴക്കൻ ഏഷ്യ എന്നിവ‌ിടങ്ങളിൽ നിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് ഇവ കേരളത്തിലെത്തിയിട്ടുള്ളത്. പുനാര, അരയക്കൊക്ക് എന്നീ നാടൻ പേരുകളിലും രാജഹംസങ്ങളെ ഇവിടെ അറിയപ്പെടുന്നുണ്ട്.

നല്ല ഉയരവും നീണ്ട കഴുത്തുമാണ് പ്രത്യേകത. പിങ്കും കറുപ്പും കലർന്ന കൊക്കുകളും വെള്ളത്തൂവലിൽ പിങ്ക് ബോർഡർ ചാർത്തിയ ചിറകുകളും ഇവയെ ആകർഷകമാക്കുന്നു.  കൊക്കിനുള്ളിലെ അരിപ്പ പോലുള്ള ഭാഗം ഉപയോഗിച്ച് ഇരയെ വെള്ളത്തിൽ അരിച്ച് പിടിക്കുകയാണ് ചെയ്യുന്നത്. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും ഉള്ള ചെറുമീനുകൾ, കക്കകൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ ഇഷ്ട ഭക്ഷണം. എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജയിംസിന്റെ നേതൃത്വത്തിൽ ഗ്രീൻ ഹാബിറ്റാറ്റിന്റെ പ്രവർത്തകരും ദേശാടനകിളികളുടെ നിരീക്ഷണത്തിന് കോൾപ്പാടത്ത് സജീവമായി.

English Summary: Greater flamingos flock to Thrissur wetlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com