ADVERTISEMENT

ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ്. ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡുമൊക്കെ മഞ്ഞണിഞ്ഞു കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം മഞ്ഞുവീഴ്ച സാധാരണമാണ്. എന്നാൽ പൊതുവേ വരണ്ട മേഖലയായ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മഞ്ഞുവീഴ്ചയാണ് ഇപ്പോൾ ജനങ്ങളെ അമ്പരപ്പിക്കുന്നത്. 

കഴിഞ്ഞ ആഴ്ചയിൽ ഈ മേഖലയിൽ കനത്ത ആലിപ്പഴവർഷം അനുഭവപ്പെട്ടിരുന്നു. ഇവയെല്ലാം കൂടി കനത്ത മഞ്ഞുപാളിയായി കുന്നിൻ പ്രദേശങ്ങളെ മൂടിയിരുന്നു. ഇതാണ് വരണ്ട മരുപ്രദേശം മഞ്ഞണിയാൻ കാരണമായത്. ഈ ആലിപ്പഴ വർഷമാണ് രാജാസ്ഥാനിലെ വരണ്ട പ്രദേശങ്ങളെ മഞ്ഞിൽ പുതപ്പിച്ചത്.

മഞ്ഞുപാളികളാൽ മൂടിയിരിക്കുന്ന റോഡുകളും വാഹനങ്ങളും വീടുകളുമൊക്കെ ഇവിടെ അദ്ഭുതകാഴ്ചയാണ് സമ്മാനിക്കുന്നത്. ആലിപ്പഴ വർഷത്തോടുകൂടിയ കനത്ത കാറ്റു തന്നെ ഇവിടെ അസാധാരണമായ പ്രതിഭാസമായിരുന്നു. ഇന്നേവരെ ഇത്തരമൊരു കാലാവസ്ഥാ പ്രതിഭാസം ഈ മേഖലയിൽ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കനത്ത ആലിപ്പഴ വർഷം കൃശിനാശത്തിനും കാരണമായി. ഛപ്രി, മൗലാസർ, കീഛക് എന്നീ ഗ്രാമങ്ങളിലാണ് ആലിപ്പഴവർഷം ഏറെ നാശം വിതച്ചത്. പ്രാദേശിക ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചു.

കാലാവസ്ഥാ വ്യതിയാനം വാക്കുകളിൽ മാത്രമൊതുങ്ങുന്നതല്ല എന്നാണ് ഇത്തരം അപൂർവ പ്രതിഭാസങ്ങളെല്ലാം ഓർമിപ്പിക്കുന്നത്.നിരവധിയാളുകൾ ആശങ്കയൊടെയാണ് ഇവിടെനിന്നുള്ള മഞ്ഞുവീഴ്ചയുടെ ചിത്രങ്ങളോടു പ്രതികരിച്ചത്.

English Summary: District In Rajasthan Covered In 'Snow' After Heavy Hailstorm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com