സൂര്യോദയവും അസ്മയവുമൊക്കെ കാണാൻ എല്ലാവർക്കും ഏറെയിഷ്ടമാണ്. എന്നാൽ മംഗോളിയയിലെ ഒരു ഉൾനാടൻ പ്രവിശ്യയിലെ ജനങ്ങൾ ഉണർന്നത് അഞ്ച് സൂര്യനെ കണ്ടാണ്. മേഘങ്ങൾക്കിടയിലൂടെ മറനീക്കിയെത്തുന്ന അഞ്ച് സൂര്യനാണ് പ്രദേശവാസികളെ അമ്പരപ്പിച്ചത്.
ചൈനീസ് മാധ്യമമായ പീപ്പിൾസ് ഡെയ്‌ലിയാണ് ഈ അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. അന്തരീക്ഷ താപനില മൈനസ് 20 ഡിഗ്രിയിലെത്തുമ്പോൾ മാത്രം സംഭവിക്കുന്ന ‘ഒപ്റ്റിക്കൽ ഇല്യൂഷൻ’ പ്രതിഭാസമാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന മഞ്ഞുകണങ്ങളിൽ സൂര്യപ്രകാശം പ്രതിഫലിക്കുമ്പോഴാണ് സൺ ഡോഗ് അഥവാ ഫാന്റം സൺ എന്നറിയപ്പെടുന്ന അപൂർവ പ്രതിഭാസം സംഭവിക്കുന്നത്.
English Summary: Five Sunrises' In The Sky? Video Leaves Internet Amazed